Advertisement

കേരളം പൊളിയാണ്; കാരവനിൽ രാജ്യങ്ങൾ ചുറ്റിക്കറങ്ങി ഒരു കുടുംബം…

September 5, 2022
Google News 1 minute Read

ആറ് വയസുള്ള മകനെയും ഒൻമ്പത് വയസുള്ള മകളെയും കൂട്ടി ലോകം ചുറ്റി കറങ്ങുകയാണ് ജർമ്മൻ ദമ്പതികൾ. തോർബെനും ഭാര്യ മിച്ചിയുമാണ് ജീവിതം യാത്ര ചെയ്ത് ആസ്വദിക്കാൻ തീരുമാനിച്ചത്. തോർബെൻ എൻജിനീയറാണ് മിക്കി എഴുത്തുകാരിയും. പന്ത്രണ്ട് വർഷം മുമ്പാണ് ഇതിനായി ദമ്പതികൾ തങ്ങളാൽ കഴിയുന്ന ഒരു വാഹനം രൂപകൽപന ചെയ്തത്. കാരവനിൽ ഉറങ്ങിയും കറങ്ങിയും ഭക്ഷണം പാകം ചെയ്തും തൊണ്ണൂറ് രാജ്യങ്ങളിലാണ് ഇവർ ഇതിനോടകം യാത്ര ചെയ്തത്. ഇപ്പോൾ അവർ ഇന്ത്യ കറങ്ങുകയാണ്. 2021 ഓഗസ്റ്റിലാണ് ഇവർ ഇന്ത്യയിലെത്തിയത്. ഓരോ സംസ്ഥാനങ്ങളും സംസ്കാരങ്ങളും കണ്ടും പഠിച്ചും ആസ്വദിച്ചും അവർ നവംബറിൽ കേരളത്തിലുമെത്തി.

കേരളം തങ്ങൾക്ക് വളരെ പ്രിയപ്പെട്ട സ്ഥലമാണ്. സ്ഥലങ്ങളും ഭക്ഷണവും ആളുകളെയും എല്ലാം ഇവർക്ക് ഇഷ്ടപെട്ടു. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സൗകര്യങ്ങൾ കൂടുതൽ ഇവിടെയാണ് എന്നും അവർ പറയുന്നു. ഒരു രാജ്യത്തെ അടുത്തറിയാൻ ഏറ്റവും നല്ലത് കാരവനിലുള്ള സഞ്ചാരമാണെന്നും മിച്ചി കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെയാണ് ലോകം ചുറ്റിക്കറങ്ങാൻ കാരവാൻ തെരഞ്ഞെടുത്തതും. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ കാരവാൻ ടൂറിസത്തിന്റെ ഭാ​ഗമായിക്കൂടിയാണ് ഇവർ കേരളത്തിലെത്തിയത്.

Read Also : യുവാവിനെ തേടി അഭിനന്ദ പ്രവാഹം; മിൻഹത്ത് അല്ല ഇത് മിന്നൽ മിൻഹത്ത്…

ഇരുവരും കേരളത്തിലെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് കേരളാ ടൂറിസം അവരുടെ ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം പേജിൽ ഇവരുടെ ചെറുകുറിപ്പും ചിത്രവും പങ്കുവെച്ചിരുന്നു. പാരാസെയിലിംഗിലൂടെ കേരളത്തിന്റെ മുഴുവൻ ഭംഗിയും ആസ്വദിച്ചു. ഇവരുടെ തേയിലത്തോട്ടത്തിന് നടുവിലൂടെ സഞ്ചരിക്കുന്ന കാരവാനിന്റെ ചിത്രമാണ് കേരളാ ടൂറിസം കുറിപ്പിനൊപ്പം ചേർത്തിരുന്നത്. കാരവൻ ടൂറിസത്തിന് ഏറെ സാധ്യതകൾ ഉള്ള നാടാണ് ഇതെന്നും അവർ പറഞ്ഞു.

Story Highlights: hippie trail german couples carvan life

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here