Advertisement

കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…

February 11, 2022
Google News 1 minute Read

നമ്മുടെ കൊല്ലത്ത് ഒരു സ്ഥലമുണ്ട്. ഇന്നത്തെ സമൂഹത്തിന് ഏറെ പാഠങ്ങൾ നൽകാൻ ഈ സ്ഥലത്തിന് കഴിയും. ഇതൊരു മനുഷ്യ നിർമിതമായ കാടാണ്. കൊല്ലം നഗര മധ്യത്തിലാണ് ഇങ്ങനെയൊരു കാട് നിർമ്മിച്ചിരിക്കുന്നത്. തിരക്കിട്ടു ഓടുന്ന നഗരത്തിന് ഇടക്ക് പടർന്നു നിൽക്കുന്ന ഈ കാടിനെ കുറിച്ചറിയാം. മിയാവാക്കി കാടിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്.

വളരെ കുറച്ച് സ്ഥലങ്ങളിൽ പോലും കാട് നിർമ്മിക്കുന്ന പ്രക്രിയയാണ് മിയാവാക്കി. കൊല്ലം നഗരത്തെ ഹരിത നഗരമാക്കി മാറ്റാനാണ് മിയാവാക്കി കാടുകൾ വെച്ചുപിടിപ്പിക്കുന്നത്. കെഡിസ്‌കും ജില്ലാ ഭരണകൂടവും കൊല്ലം കോർപറേഷനും വനം വകുപ്പും സംസ്ഥാന ടൂറിസം വകുപ്പും കൈകോർത്താണ് നഗരത്തിൽ ഇങ്ങനെയൊരു വനം യാഥാർഥ്യമായത്. ഇങ്ങനെയൊരു പദ്ധതി ആരംഭിച്ചിട്ട് ഒന്നര വർഷം ആകുന്നതേയുള്ളു. ഇതിനുള്ളിൽ തന്നെ പല മരങ്ങളും മൂപ്പെത്തി കഴിഞ്ഞു.

കൊല്ലം ആശ്രാമം മൈതാനത്തിന് സമീപമുള്ള 20 സെന്റ് ഭൂമിയാണ് ഇങ്ങനെ വനമാക്കി മാറ്റിയത്. 3205 സസ്യങ്ങളാണ് ഈ ചെറിയ സ്ഥലത്ത് നട്ടിരിക്കുന്നത്. മിയാവാക്കി വനം നിർമ്മിക്കുന്നതിന് ചില പ്രത്യേക രീതികളുണ്ട്. കൃത്യമായ പഠനത്തോടെ വീടിനോട് ചേർന്നും എവിടെ വേണമെങ്കിലും നമുക്ക് കാടുണ്ടാക്കാം. അങ്ങനെ ഓരോ ഇടങ്ങളെയും നമുക്ക് ജൈവ വൈവിധ്യമാക്കി മാറ്റുകയും ചെയ്യാം. അതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് കൊല്ലത്തുള്ള ഈ മിയാവാക്കി.

Read Also : സൊമാറ്റോയുടെ ഉപഭോക്താക്കൾ സന്തുഷ്ടരാണ്; പക്ഷേ നിക്ഷേപകരോ?

വനനശീകരണവും കാലാവസ്ഥ വ്യതിയാനങ്ങളും ചർച്ചകൾക്ക് വഴിവെക്കുമ്പോൾ ഏറെ പ്രസക്തിയുള്ള ആശയമാണ് മിയാവാക്കിയുടേത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തരിശു ഭൂമി വരെ വനമാക്കി മാറ്റാം എന്ന ആശയം നടപ്പിലാക്കിയ സസ്യശാസ്ത്രജ്ഞനാണ് അകിറ മിയാവാക്കി. മിയാവാക്കിയുടെ ആശയങ്ങൾ വ്യത്യസ്തമായിരുന്നു. ഇരുന്നൂറോളം വർഷങ്ങൾ കൊണ്ടുണ്ടാകുന്ന വനങ്ങളെ അതുപോലെ വെറും മുപ്പത് വർഷം കൊണ്ട് ഉണ്ടാക്കിയെടുക്കാം എന്നായിരുന്നു മിയാവാക്കി മുന്നോട്ടുവെച്ച ആശയം. 1992 ൽ ഭൗമ ഉച്ചകോടിയിലായിരുന്നു മിയാവാക്കി ഇത് അവതരിപ്പിച്ചത്. രണ്ട് വർഷത്തിന് ശേഷം പാരിസ് ജൈവവൈവിധ്യ കോൺഗ്രസ് ഇതിനെ മികച്ച പരിസ്ഥിതി മാതൃകയായി അംഗീകരിക്കുകയും ചെയ്തു.

Story Highlights: Miyawaki forest in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here