Advertisement

സൊമാറ്റോയുടെ ഉപഭോക്താക്കൾ സന്തുഷ്ടരാണ്; പക്ഷേ നിക്ഷേപകരോ?

February 11, 2022
Google News 2 minutes Read

വളരെ പെട്ടെന്ന് തെന്നെ ജനപ്രീതി നേടിയ ഒന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി. ഒരൊറ്റ ക്ലിക്കിൽ നമുക്ക് ആവശ്യം ഉള്ളിടത്ത് നമുക്ക് ഏറ്റവും ഇഷ്ടപെട്ട ഭക്ഷണങ്ങൾ എത്തുന്നതിലേക്ക് ടെക്‌നോളജി വളർന്നു. ഇത് നമുക്ക് എളുപ്പമാക്കിയതിൽ ഒരു പങ്ക് സോമറ്റോയ്ക്കും അവകാശപ്പെട്ടതാണ്. ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോയുടെ നഷ്ടം ഒടുവിൽ കുറയുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ നിക്ഷേപകരെ പ്രീതിപ്പെടുത്താൻ അത് പര്യാപ്തമല്ല.

ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ നഷ്ടം 63 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 352 കോടി രൂപയായിരുന്നു. ഇതിനായി കസ്റ്റമർ ഡെലിവറി നിരക്കുകൾ കമ്പനി കുറച്ചിരുന്നു. ഇത് ഈ പാദത്തിലെ ക്രമീകരിച്ച വരുമാനത്തെയും മൊത്ത ഓർഡർ മൂല്യത്തെയും സ്വാധീനിച്ചു. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മൊത്തം ഓർഡർ മൂല്യം 1.7% ത്രൈമാസിക വളർച്ചയോടെ 55 ബില്യൺ രൂപയായി.

Read Also : വാട്ട്‌സ് ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു; ഇത്തവണ വിൻഡോസ് ഉപഭോക്താക്കൾക്ക് സന്തോഷിക്കാം

കോവിഡിന് ശേഷമുള്ള പുനരാരംഭവും പുറമേ മുകളിൽ സൂചിപ്പിച്ചതുപോലെ ഉപഭോക്തൃ ഡെലിവറി ചാർജുകളിലെ കുറവും മൂലമാണ് മൊത്ത ഓർഡർ മൂല്യത്തിലെ വളർച്ചയ്ക്ക് കാരണമായതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നും സൊമാറ്റോ പറഞ്ഞു. കൂടാതെ, ശരാശരി ഓർഡർ മൂല്യം (ഉപഭോക്തൃ ഡെലിവറി നിരക്കുകൾ ഉൾപ്പെടെ) 3% ത്രൈമാസികമായി ചുരുങ്ങി. മൊത്ത ഓർഡർ മൂല്യത്തിൽ വളർച്ച മന്ദഗതിയിലായതിനാൽ കമ്പനിയെ സംബന്ധിച്ചിടത്തോളം ഇത് ദുർബലമായ പാദമാണെന്ന് ക്രെഡിറ്റ് സ്യൂസിലെ വിശകലന വിദഗ്ധർ പറഞ്ഞു. ഇതിനെത്തുടർന്ന്, കമ്പനിയുടെ ഓഹരികൾ ഫെബ്രുവരി 11-ന് 6% ഇടിഞ്ഞ് ₹88 ആയി.

Story Highlights: Zomato’s customers are happy, but investors are not

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here