വാട്ട്‌സ് ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു; ഇത്തവണ വിൻഡോസ് ഉപഭോക്താക്കൾക്ക് സന്തോഷിക്കാം

വാട്ട്‌സ് ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇത്തവണ വിൻഡോസ് ഉപഭോക്താക്കൾക്കായാണ് പുതിയ അപ്‌ഡേറ്റ്. ( whatsapp new update for windows )
വിൻഡോസിൽ വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇനി ഡാർക്ക് തീം ലഭിക്കും. വാട്ട്‌സ് ആപ്പ് സെറ്റിംഗ്‌സിൽ ജനറൽ ക്യാറ്റഗറിയിൽ തീം മാറ്റാവുന്നതാണ്. മറ്റൊരു തീം ഉപയോഗിക്കണമെങ്കിൽ തീം മാറ്റിയിട്ട് ആപ്പ് റീസ്റ്റാർട്ട് ചെയ്യേണ്ടി വരും. നേരത്തെ വാട്ട്‌സ് ആപ്പ് മൊബൈൽ വേർഷനിൽ പല തീമുകളും വന്നുവെങ്കിലും ഡെസ്‌ക്ടോപ്, വിൻഡോസ് വേർഷനിൽ ഡാർക്ക് തീം വന്നിരുന്നില്ല. ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് പുതിയ മാറ്റം.
Read Also : പ്രൊഫൈൽ ഫോട്ടോയും മറച്ചുവയ്ക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്
ഐഒഎസ് ഉപഭോക്താക്കൾക്ക് വേണ്ടിയും ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ക്യാമറ യുഐയിലാണ് ഇത്തവണ മാറ്റം വരുത്തിയിരിക്കുന്നത്. ക്യാമറ ഐക്കണിൽ പുതിയ വ്യത്യാസം ബീറ്റാ ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കും.
Story Highlights: whatsapp new update for windows
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here