യുപി മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം; ലോക്‌സഭയില്‍ നോട്ടിസ്

കേരളത്തിനെതിരായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ നോട്ടിസ്. എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് നോട്ടിസ് നല്‍കിയത്. ടി എന്‍ പ്രതാപന്‍ എംപിയും നോട്ടിസ് നല്‍കിയിരുന്നു. ചട്ടം 267 അനുസരിച്ചാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ നല്‍കിയ നോട്ടിസ് തള്ളി. ഇതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ഇടത് എംപിമാര്‍ വാക്ക്ഔട്ട് നടത്തി. അതേസമയം ഉത്തര്‍പ്രദേശ് കേരളത്തെ പോലെയായാല്‍ ബിജെപി പരാജയപ്പെടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. യുപി കേരളമാകുന്നത് അപകടമല്ല, അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. യുപി മാത്രമല്ല, എല്ലാ സംസ്ഥാനങ്ങള്‍ക്കും കേരളമായി മാറാന്‍ അല്ലെങ്കില്‍ കേരളത്തെ പോലെയാകാന്‍ കഴിയണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Read Also : യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ, കണ്ടെത്തിയത് മുൻ മന്ത്രിയുടെ ആശ്രമത്തിന് സമീപം
ടിഎംസി, കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി അംഗങ്ങളും സഭയില്‍ നിന്നിറങ്ങി പ്രതിഷേധമറിയിച്ചു. ഒരു മുഖ്യമന്ത്രിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. അതേസമയം പ്രതിഷേധത്തിനിടെ ടിഎംസി എംപി സൗഗത റോയ് യോഗിയെ ജോഗി എന്നാണ് വിശേഷിപ്പിച്ചത്. ‘ഓരോ വോട്ടും സൂക്ഷിച്ച് ചെയ്യണം. യുപി കേരളമോ ബംഗാളോ കശ്മീരോ ആയി മാറരുത്’ എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.
Story Highlights: Notice in the Lok Sabha, utharpradesh, yogi adithyanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here