Advertisement

ഗുജറാത്ത് തീരത്ത് പാക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവം; 6 പാക് സ്വദേശികള്‍ പിടിയില്‍

February 11, 2022
1 minute Read

ഗുജറാത്ത് തീരത്ത് പാക് മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ ആറ് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍. 11 ബോട്ടുകളാണ് നുഴഞ്ഞുകയറ്റത്തിനിടെ പിടികൂടിയത്. ബിഎസ്എഫ് ഗുജറാത്തും പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആറുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ചയാണ് ഗുജറാത്തിലെ ബുജ് തീരത്തെ കടലിടുക്കില്‍ 11 ബോട്ടുകള്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപക തെരച്ചില്‍ നടത്തുകായയിരുന്നു അധികൃതര്‍. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. മറ്റ് വിവരങ്ങള്‍ ബിഎസ്എഫ് പുറത്തുവിട്ടിട്ടില്ല.

Story Highlights: Pak fishermen arrested, gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top