Advertisement

കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ അന്വേഷണം നേരിടുന്ന റോയ് ജോസഫ് വയലാട്ടിലിനെതിരെ പോക്സോ കേസ്

February 11, 2022
Google News 1 minute Read

കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ അന്വേഷണം നേരിടുന്ന നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് ജോസഫ് വയലാട്ടിലിനെതിരെ പോക്‌സോ കേസ്. ഒന്നര ആഴ്ച്ച മുന്‍പാണ് ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് സ്വദേശികളായ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളും ഫോര്‍ട്ടു കൊച്ചി പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് റോയ് പെണ്‍കുട്ടിയുടെ കൈയ്ക്ക് പിടിച്ച് വലിച്ച് റൂമിലേക്ക് കൊണ്ട് പോവാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. റോയിയുടെ കൂട്ടാളികളായ സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

Read Also : കൊച്ചിയിലെ മോഡലുകളുടെ മരണം; ഹാർഡ് ഡിസ്ക് ഇന്നും കണ്ടെത്താനായില്ല

ഹോട്ടലില്‍ റോയ് വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും കൂട്ടു നിന്നെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സംഭവത്തെ കുറിച്ചു പുറത്തു പറഞ്ഞാല്‍ ഇവരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടും എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു.

നേരത്തേ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. അതിന് പുറമേയാണ് ഇപ്പോള്‍ പോക്‌സോ കേസ് കൂടി വരുന്നത്. മോഡലുകളുടെ മരണത്തില്‍ നരഹത്യക്കും തെളിവ് നശിപ്പിച്ചതിനുമടക്കമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മോഡലുകള്‍ പങ്കെടുത്ത ഡി.ജെ.പാര്‍ട്ടിയുടെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നാണ് റോയ് അന്ന് മൊഴി നല്‍കിയത്. റോയിയുടെ നിര്‍ദേശ പ്രകാരം ഡി.ജെ.പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്ക് കായലില്‍ എറിഞ്ഞെന്ന് ജീവനക്കാരും മൊഴി നല്‍കിയിരുന്നു.

Story Highlights: pocso case against roy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here