കശ്മീരിൽ ഭീകരാക്രമണം; 1 പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, 5 പേർക്ക് പരുക്ക്

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ വീണ്ടും ഭീകരാക്രമണം. സുരക്ഷാ സേനയുടെ സംയുക്ത സംഘത്തിന് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും 5 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി. ഒരു ജവാന്റെ നില അതീവഗുരുതരമാണെന്ന് വൃത്തങ്ങൾ അറിയിച്ചു. പൊലീസിന്റെയും സെൻട്രൽ റിസർവ് അർദ്ധസൈനിക സേനയുടെയും (സിആർപിഎഫ്) സംയുക്ത സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. നിഷാത് പാർക്കിന് സമീപം ഗ്രനേഡ് ഉപയോഗിച്ച് ഭീകരർ സുരക്ഷാസേനയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
രണ്ട് അതിർത്തി രക്ഷാ സേനാംഗങ്ങളും മൂന്ന് പൊലീസുകാരും പരുക്കേറ്റവരിൽ ഉൾപ്പെടുന്നുവെന്നാണ് പ്രാഥമിക വിവരം. സുരക്ഷാസേന പ്രദേശം വളയുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ കുറേ മാസങ്ങളായി ജമ്മു കശ്മീർ പൊലീസും സൈന്യവും താഴ്‌വരയിൽ ഭീകര വിരുദ്ധ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുകയാണ്.
Story Highlights: terrorist-attack-in-kashmir