ഉപതെരഞ്ഞെടുപ്പിനൊരുങ്ങി തൃക്കാക്കര; വോട്ടിംഗ് യന്ത്രങ്ങളുടെ മോക്ക് പോള്‍

പി.ടി.തോമസ് എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്നുള്ള ഒഴിവില്‍ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങി. ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയവയുടെ മോക്ക് പോള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ ജില്ലാ കലക്റ്റര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ നടന്നു.
പി.ടി.തോമസിന്റെ വിയോഗത്തെ തുടര്‍ന്നു തൃക്കാക്കര മണ്ഡലത്തില്‍ ഡിസംബര്‍ 22 മുതല്‍ ഒഴിവു വന്നതായി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ പേരിലാണു വിജ്ഞാപനം. ഇനി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതിയും നടപടിക്രമങ്ങളും നിശ്ചയിച്ചു വിജ്ഞാപനം ഇറക്കണം. 2021 മേയില്‍ നിലവില്‍ വന്ന പതിനഞ്ചാം നിയമസഭയുടെ കാലത്തു നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായാണ് വോട്ടിംഗ് യന്ത്രങ്ങള്‍ തയാറാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here