അറബിക്കടലിൽ വൻ ലഹരി വേട്ട; 2,000 കോടിയുടെ ലഹരിമരുന്ന് പിടികൂടി

അറബിൽക്കടലിൽ വൻ ലഹരിവേട്ട. 2,000 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. ഇന്ത്യൻ നാവിക സേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ബോട്ടിൽ കടത്തുകയായിരുന്ന ലഹിമരുന്നാണ് പിടികൂടിയത്.
വൻ തോതിലുള്ള മയക്കുമരുന്ന് ശേഖരവുമായി രണ്ട് വലിയ ബോട്ടുകൾ അറബിക്കടലിൽ നിന്ന് ഗുജറാത്തിനെയോ മുംബൈയോ ലക്ഷ്യം വെച്ച് പോകുന്നതായി എൻസിബിയ്‌ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
Read Also : കോഴിക്കോട് വീണ്ടും ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍
ഇന്ത്യൻ നാവിക സേനയും എൻസിബിയും അടങ്ങുന്ന സംഘം പിന്തുടരുന്നത് മനസിലാക്കിയ സംഘം ഒരു ബോട്ട് ഉപേക്ഷിച്ച് മറ്റൊരു ബോട്ടിൽ രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. എൻസിബിയുടെ ഓപ്പറേഷൻസ് യൂണിറ്റ് ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു.
Story Highlights: 2,000 cr drugs seized by NCB, Navy from arabian sea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here