കേരളത്തിലെ തട്ടിന് ഡല്‍ഹിയില്‍ ബിനോയ് വിശ്വത്തെ ട്രോളി ജോണ്‍ ബ്രിട്ടാസ്

സിപിഐ എംപി ബിനോയ് വിശ്വത്തെ ട്രോളി സിപിഐഎം എംപി ജോണ്‍ ബ്രിട്ടാസ്. ബജറ്റ് ചര്‍ച്ചയിലാണ് സംഭവം. ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെ ബിനോയ് വിശ്വം നിരവധി തവണ ഇടപെട്ടത് ധനമന്ത്രിയെ ചൊടിപ്പിച്ചു. അപ്പോള്‍ ജോണ്‍ ബ്രിട്ടാസ് എഴുന്നേറ്റ് നിന്നു പറഞ്ഞു. ‘സിപിഐ താഴേക്ക് പോകുകയാണെന്ന് ആവര്‍ത്തിച്ചു ധനമന്ത്രി പറയുമ്പോള്‍ ഇടപെടാന്‍ ബിനോയ് വിശ്വത്തിന് അവകാശമുണ്ട്. ‘
ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചത് കണ്‍സ്യൂമര്‍ പ്രൈസ് ഇന്റക്‌സ് എന്ന സിപിഐ (ഉപഭോക്തൃ വില സൂചിക) ആണെങ്കിലും അതിനുള്ളിലെ ട്രോള്‍ സഭ ശരിക്കും ആസ്വദിച്ചു. ഗൗരവ ഭാവത്തില്‍ ഉണ്ടായിരുന്ന നിര്‍മല സീതാരാമനും ചിരിയടക്കാന്‍ ആയില്ല.
ഈയിടെ ബിനോയ് വിശ്വത്തിന്റെയും സിപിഐയുടേയും ചില നിലപാടുകള്‍ കേരളത്തില്‍ സിപിഐ എം അണികള്‍ക്കിടയില്‍ വലിയ അതൃപ്തിക്കിടയാക്കിയിരുന്നു. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് ആണെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയും ലോകയുക്ത ഓര്‍ഡിനന്‍സില്‍ സിപിഐ കൈക്കൊണ്ട വ്യത്യസ്ത നിലപാടും സിപിഐ എം അണികള്‍ക്കിടയില്‍ വ്യാപകമായി അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ബ്രിട്ടാസിന്റെ കുറിക്ക് കൊള്ളുന്ന നര്‍മ്മം സിപിഐ എം അണികളും ഏറ്റെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here