ഐപിഎൽ ലേലം; ഹ്യൂ എഡ്മീസ് കുഴഞ്ഞുവീണു; പകരക്കാരനായി ചാരു ശർമ്മ

ഐപിഎൽ ലേലം നടത്തിവന്നിരുന്ന ഹ്യൂ എഡ്മീസ് കുഴഞ്ഞുവീണു. ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്കയുടെ ലേലം വിളി നടക്കുന്നതിനിടെയാണ് രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് എഡ്മീസ് കുഴഞ്ഞുവീണത്. പകരം കമൻ്റേറ്ററും ക്വിസ് മാസ്റ്ററുമായ ചാരു ശർമ്മ ലേലം നിയന്ത്രിക്കും. 2008 ഐപിഎലിൽ രാജസ്ഥാൻ റോയൽസ് സിഇഒ ആയിരുന്നു ചാരു ശർമ്മ. നിലവിൽ പ്രോ കബഡി ലീഗ് ഡയറക്ടറാണ് ചാരു ശർമ്മ.
2018 ൽ ഐപിഎൽ താരലേലം ആരംഭിച്ച ഹ്യൂ എഡ്‌മീഡ്‌സ് തന്റെ തുടർച്ചയായ നാലാം സീസണിലാണ് അവതാരകനായി എത്തിയത്. ഹ്യൂ എഡ്‌മീഡ്‌സിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു. എഡ്മീസ് കുഴഞ്ഞുവീണതിനെ തുടർന്ന് 3.45നാണ് ലേലം പുനരാരംഭിച്ചത്.
എഡ്‌മീഡ്‌സിന് ലേലം നടത്തുന്നതിൽ 35 വർഷത്തിലേറെ പരിചയമുണ്ട് കൂടാതെ ആഗോളതലത്തിൽ 2,500 ലേലം ലേലത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. അന്താരാഷ്‌ട്ര ഫൈൻ ആർട്ട്, ക്ലാസിക് കാറുകൾ, ചാരിറ്റികൾ എന്നിവ ഉൾപ്പെടുന്ന മേഖലകളിലെ ലേലത്തിന്റെ ഭാഗമാണ്. മാത്രമല്ല, 2.7 ബില്യൺ പൗണ്ടിന് അദ്ദേഹം 310,000 ലോട്ടുകളിൽ കൂടുതൽ കളിക്കാരെയും ലേലം ചെയ്തു.
Story Highlights: Charu Sharma replaces hugh edmeades ipl austion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here