ഐപിഎല്‍ 2022; താര ലേലം;ഇഷാന്‍ കിഷനെ 15.25 കോടിക്ക് തിരികെയെത്തിച്ച് മുംബൈ ഇന്ത്യന്‍സ്; ശ്രേയസ് അയ്യർ 12.25 കോടിക്ക് കൊല്‍ക്കത്തയിൽ

ഐപിഎല്‍ 2022 സീസണ് മുമ്പുള്ള മെഗാതാരലേലം ആരംഭിച്ചു. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ശിഖര്‍ ധവാന്‍ പഞ്ചാബ് കിംഗ്സിൽ(8.25 കോടി) രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. 12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് ഇതുവരെ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരം.
ആർ അശ്വിൻ 5 കോടിക്ക് രാജസ്ഥാൻ റോയൽസിൽ. പാറ്റ് കമ്മിൻസ് 7.25 കോടിക്ക് കൊൽക്കത്തയിൽ.കാഗിസോ റബാഡ 9.25 കോടിക്ക് പഞ്ചാബ് കിങ്സിൽ.ശ്രേയസ് അയ്യരെ 12.25 കോടിക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എത്തിച്ചത്. മുഹമ്മദ് ഷമി 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റൻസിൽ. ന്യൂസീലന്‍ഡ് താരം ട്രെന്റ് ബോള്‍ട്ടിനെ 8 കോടിക്ക് ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്.ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയിന്റ്സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് സ്വന്തമാക്കി ആര്‍സിബി. വെസ്റ്റിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയര്‍ 8.5 കോടിക്ക് രാജസ്ഥാന്‍ റോയല്‍സില്‍. റോബിന്‍ ഉത്തപ്പയെ 2 കോടിക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്.
കഴിഞ്ഞ സീസണില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിക്കാന്‍ വിഷമിച്ച ഡേവിഡ് വാര്‍ണറെ 6.25 കോടിക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്.മനീഷ് പാണ്ഡെ 4.6 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയിന്റ്സ്സില്‍. ഇംഗ്ലണ്ട് താരം ജേസണ്‍ റോയിയെ 2 കോടിക്ക് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ദേവ്ദത്ത് പടിക്കലിനെ 7.75 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്‌ന, ഡേവിഡ് മില്ലര്‍ എന്നിവരെ ആദ്യ ശ്രമത്തില്‍ ആരും വാങ്ങിയില്ല. ഡ്വെയ്ന്‍ ബ്രാവോയെ 4.40 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരിച്ചെത്തിച്ചു. നിതീഷ് റാണയെ 8 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തിരികെ ടീമിലെത്തിച്ചു. ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെയും ആരും വാങ്ങിയില്ല. ജേസണ്‍ ഹോള്‍ഡര്‍ 8.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയിന്റ്സ്സില്‍.
ഹര്‍ഷല്‍ പട്ടേലിനെ 10.75 കോടിക്ക് തിരികെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ദീപക് ഹൂഡയെ 5.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ സ്വന്തമാക്കി.ഐപിഎല്‍ താരലേലം നടക്കുന്നതിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂഗ് എഡ്‌മെഡെസ് തളര്‍ന്നു വീണു. 3.30 ന് ലേലം പുനരാരംഭിക്കും. ലേല നടപടികള്‍ നിയന്ത്രിക്കുന്നത് കമന്റേറ്റര്‍ ചാരു ശര്‍മയാണ്.
ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗയെ 10.75 കോടിക്ക് സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ 8.75 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍. ക്രുണാല്‍ പണ്ഡ്യ 8.25 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെ 6.50 കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കി..അഫ്ഗാനിസ്താന്‍ താരം മുഹമ്മദ് നബി, ഓസ്‌ട്രേലിയന്‍ താരം മാത്യു വെയ്ഡ്, വൃദ്ധിമാന്‍ സാഹ എന്നിവരെ ആരും വാങ്ങിയില്ല.അമ്പാട്ടി റായുഡുവിനെ 6.75 കോടിക്ക് തിരികെയെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇഷാന്‍ കിഷനെ 15.25 കോടിക്ക് തിരികെയെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. ജോണി ബെയര്‍സ്‌റ്റോയെ 6.75 കോടിക്ക് ടീമിലെത്തിച്ച് പഞ്ചാബ് കിങ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ദിനേഷ് കാര്‍ത്തിക്കിനെ 5.50 കോടിക്ക് സ്വന്തമാക്കി. 10.75 കോടിക്ക് നിക്കോളാസ് പുരനെ സ്വന്തമാക്കി സണ്‍റൈസേഴ്‌സ്. പേസര്‍ ടി. നടരാജനെ 4 കോടിക്ക് സണ്‍റൈസേഴ്‌സ്സ്വന്തമാക്കി. ഉമേഷ് യാദവിനെ ആരും വാങ്ങിയില്ല. പ്രസിദ്ധ് കൃഷ്ണ 10 കോടിക്ക് രാജസ്ഥാന്‍ റോയല്‍സില്‍. ദീപക് ചഹാറിനെ ചെന്നൈ 14 കോടിക്ക് സ്വന്തമാക്കി. ലോക്കി ഫെര്‍ഗൂസനെ 10 കോടിക്ക് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. 7.75 കോടിക്ക് ഓസീസ് താരം ജോഷ് ഹെയ്‌സല്‍വുഡിനെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇംഗ്ലണ്ട് താരം മാര്‍ക്ക് വുഡിനെ 7.50 കോടിക്ക് സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഭുവനേശ്വര്‍ കുമാര്‍ 4.20 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍. ശാര്‍ദുല്‍ താക്കൂറിനെ 10.75 കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കി. ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ 2 കോടിക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ആദില്‍ റഷീദിനെ ആരും വാങ്ങിയില്ല. കുല്‍ദീപ് യാദവ് 2 കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍. ആദം സാംപയെ ആരും വാങ്ങിയില്ല. ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹറിനെ 5.25 കോടിക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്.
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനുവേണ്ടി നടന്നത് വാശിയേറിയ ലേലം വിളിയാണ് നടന്നത്. രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് ധവാനുവേണ്ടി ആദ്യ റൗണ്ടില്‍ മത്സരിച്ച് ലേലം വിളിച്ചത്. അഞ്ച് കോടി പിന്നിട്ടതോടെ രംഗത്തെത്തിയ പഞ്ചാബ് കിംഗ്സ് ഡല്‍ഹിയുമായി മത്സരിച്ച് ലേലം വിളിച്ച് 8.25 കോടി രൂപക്ക് ധവാനെ ടീമിലെത്തിച്ചു.
Read Also : കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…
ലേലത്തില്‍ രണ്ടാമതായി എത്തിയത് കഴിഞ്ഞ സീസണില്‍ ഡല്‍ഹി താരമായിരുന്ന ആര്‍ അശ്വിനായിരുന്നു. രണ്ട് കോടി രൂപ അടിസ്ഥാന വിലയില്‍ തുടങ്ങിയ ലേലത്തില്‍ ഡല്‍ഹിയും രാജസ്ഥാനും തമ്മിലായിരുന്നു ആദ്യ റൗണ്ടില്‍ ലേലം വിളിച്ചത്. ഒടുവില്‍ അഞ്ച് കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് അശ്വിനെ ടീമിലെത്തിച്ചു.
ഓസ്ട്രേലിയന്‍ താരം പാറ്റ് കമിന്‍സായിരുന്നു മൂന്നാമതായി ലേലത്തിന് എത്തിയത്. രണ്ട് കോടി രൂപ അടിസ്ഥാനവിലയില്‍ തുടങ്ങിയ കമിന്‍സിന്‍റെ ലേലം വിളിയില്‍ കൊല്‍ക്കത്തയും പുതിയ ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സും ലക്നോ സൂപ്പര്‍ ജയന്‍റസും വാശിയോടെ ലേലത്തില്‍ പങ്കെടുത്തു. ഒടുവില്‍ 7.25 കോടി രൂപക്ക് കമിന്‍സിനെ കൊല്‍ക്കത്ത തിരിച്ചുപിടിച്ചു.
നാലാമതായി ലേലത്തിനെത്തിയത് ഡല്‍ഹിയുടെ താരമായിരുന്ന കാഗിസോ റബാഡയായിരുന്നു. റബാഡക്കുവേണ്ടി ഗുജറാത്തും പഞ്ചാബുമാണ് മത്സരിച്ച് ലേലം വിളിച്ചത്. ഒടുവില്‍ 9.25 കോടി രൂപക്ക് പഞ്ചാബ് റബാഡയെ ടീമിലെത്തിച്ചു.താരലേലം പുരോഗമിക്കുകയാണ്.
Story Highlights: ipl-2022-live-ipl-2022-auction-live-updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here