എറണാകുളം മാഞ്ഞാലിയിൽ സഹോദരങ്ങളെ വീട് കയറി ആക്രമിച്ച ഗുണ്ടകളെ ഇതുവരെ പിടികൂടാനായില്ല

എറണാകുളം മാഞ്ഞാലിയിൽ സഹോദരങ്ങളെ വീട് കയറി ആക്രമിച്ച ഗുണ്ടകളെ ഇതുവരെ പിടികൂടാനായില്ല. ആറംഗ സംഘമാണ് സഹോദരങ്ങളെ വീട്ടിൽ കയറി വെട്ടിപരുക്കേൽപ്പിച്ചത്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെ രംഗത്ത് വന്നിട്ടും നടപടി ഉണ്ടായില്ല. ( manjaly goonda attack no arrests yet )
ഹോട്ടലിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട തർക്കമാണ് വീട് കയറിയുള്ള ഗുണ്ടാ ആക്രമണത്തിലേക്ക് നയിച്ചത്. രാത്രി പത്ത് മണിയോടെ രണ്ട് ബൈക്കുകളിലായി ആറ് പേർ വീട്ടിൽ അതിക്രമിച്ച് കടക്കുകയായിരുന്നുവെന്ന് ഷാനവാസ് പറയുന്നു. പുറത്ത് നിൽക്കുകയായിരുന്ന നവാസിനെ ആക്രമിച്ച ശേഷമാണ് വീട്ടിലേക്ക് കടക്കുന്നത്.
വീട്ടിലുണ്ടായിരുന്ന ഷാനവാസിന്റെ ഭാര്യയേയും മക്കളേയും കുളിമുറിയിൽ അടച്ചു. തുടർന്നാണ് ഷാനവാസിന് ആക്രമിച്ചത്. ഷാനവാസിന്റെ തലയിലും, കഴുത്തിലും കൈകളിലും വെട്ടേറ്റു. നവാസിന്റെ കൈകൾ ഇരുമ്പ് ദണ്ടുകൊണ്ട് അടിച്ചൊടിച്ചു.
Read Also : ഗുണ്ടാ തലവൻ ‘മെന്റൽ ദീപു’ മരിച്ചു; ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു
പ്രവാസിയായ ഷാനവാസ് ജനുവരി 31ന് തിരികെ പോകാൻ ഇരിക്കുകയായിരുന്നു. ഇതുവരെ അഞ്ചര ലക്ഷത്തോളം രൂപയാണ് ഷാനവാസിന്റെ ചികിത്സയ്ക്ക് വേണ്ടി മാത്രം ചെലവായത്.
Story Highlights: manjaly goonda attack no arrests yet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here