തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ഇളവുകൾ; പ്രചാരണ പരിപാടികൾ രാത്രി പത്ത് വരെയാകാം, പദയാത്രകൾക്കും അനുമതി

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ. രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താം. പദയാത്രകൾ ഉപാധികളോടെ നടത്താനും അനുമതി നൽകുന്നുണ്ട്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം എട്ട്മണി വരെ നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസവും പ്രചാരണ പരിപാടികൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇൻഡോർ, ഔട്ട്ഡോർ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം ഉയർത്തി. അടച്ചിട്ട ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് പങ്കെടുക്കാം. ഔട്ട്ഡോർ വേദികളിൽ പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക് പങ്കെടുക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്.
Read Also : വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം അതാത് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിശ്ചയിക്കാം. ഇൻഡോർ, ഔട്ട്ഡോർ പരിപാടികൾ സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകൾ പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
Story Highlights: More concessions for the election campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here