Advertisement

‘കൊവിഡിലും ആരും പട്ടിണി കിടന്നിട്ടില്ല’; മോദി

February 12, 2022
Google News 1 minute Read

കൊവിഡ് സമയത്ത് പോലും ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങേണ്ടി വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ ഡബിൾ എഞ്ചിൻ സർക്കാർ വികസന പദ്ധതികൾ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി, പാവപ്പെട്ടവരെ പരിപാലിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

ഇത്രയും വലിയ പ്രതിസന്ധിയിലും താഴ്ന്ന പ്രദേശങ്ങളിലോ മലകളിലോ താമസിക്കുന്ന ഒരാൾക്ക് പോലും വെറുംവയറ്റിൽ ഉറണ്ടേണ്ടി വന്നിട്ടില്ല. ‘പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന’യിലൂടെ എല്ലാ ദരിദ്രർക്കും സൗജന്യ റേഷൻ നൽകുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം കോൺഗ്രസിനെതിരായ ആക്രമണം ശക്തമാക്കിയ മോദി ഇന്ത്യയെ “രാഷ്ട്ര”മായി കണക്കാക്കാൻ പ്രതിപക്ഷം തയ്യാറല്ലെന്ന് കുറ്റപ്പെടുത്തി.

മലയോര മേഖലയിലെ ബംഗാളി വോട്ടർമാരുമായി ബന്ധപ്പെടാനും പ്രധാനമന്ത്രി ഈ അവസരം ഉപയോഗിച്ചു. “നിരവധി ബംഗാളി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. പുനരധിവസിപ്പിക്കപ്പെട്ട ബംഗാളികളുടെ ജാതി സർട്ടിഫിക്കറ്റിൽ നിന്ന് ‘പൂർവി പാകിസ്താൻ’ പരാമർശം നീക്കം ചെയ്യാൻ തീരുമാനിച്ചതിന് പുഷ്കർ സിംഗ് ധാമിയെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു” അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പുതിയ മെഡിക്കൽ കോളജുകളും ഡിഗ്രി കോളജുകളും തുറക്കും. സൗജന്യ റേഷനും മറ്റ് നിരവധി പദ്ധതികളും മുഖേന സർക്കാർ കൊവിഡ് കാലത്ത് പാവപ്പെട്ടവർക്ക് പിന്തുണ നൽകിയെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കോൺഗ്രസ് സംസ്ഥാനം ഭരിച്ചിരുന്നെങ്കിൽ അഴിമതി നടക്കുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഫെബ്രുവരി 14 ന് ഒറ്റ ഘട്ടമായി മലയോര സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കും, മാർച്ച് 10 ന് ഫലം പ്രഖ്യാപിക്കും.

2017ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70ൽ 56 സീറ്റും ബിജെപി നേടിയിരുന്നു. കോൺഗ്രസിന് 11 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

Story Highlights: not-a-single-individual-left-to-sleep-hungry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here