Advertisement

‘മോദിയെ സംരക്ഷിക്കാൻ കഴിഞ്ഞില്ല, എന്നിട്ടാണ് പഞ്ചാബിനെ’; ചന്നിക്കെതിരെ അമിത് ഷാ

February 13, 2022
1 minute Read

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ കഴിയാത്ത മുഖ്യമന്ത്രിക്ക് പഞ്ചാബിനെ എങ്ങനെ നയിക്കാൻ കഴിയും. ചന്നിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്നും ലുധിയാനയിലെ റാലിയെ അഭിസംബോധന ചെയ്യവെ ഷാ ചോദിച്ചു.

“പഞ്ചാബിൽ വീണ്ടും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ചന്നി സ്വപ്നം കാണുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് സുരക്ഷിതമായ വഴിയൊരുക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് അദ്ദേഹം. പഞ്ചാബിന് സുരക്ഷ നൽകാൻ അദ്ദേഹത്തിന് കഴിയുമോ?” ലുധിയാനയിലെ ദാരേസി ഗ്രൗണ്ടിൽ നടന്ന റാലിയിൽ സംസാരിക്കവെ ഷാ പറഞ്ഞു. പഞ്ചാബിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ മയക്കുമരുന്ന് വിഷയത്തിൽ ശക്തമായി ഇടപെടുമെന്ന് ഷാ ഉറപ്പ് നൽകി.

സംസ്ഥാനത്തെ നാല് നഗരങ്ങളിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ബ്രാഞ്ച് ഓഫീസുകൾ സ്ഥാപിക്കും. മയക്കുമരുന്ന് പ്രതിരോധത്തിനായി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരിയിൽ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റർ അകലെ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15-20 മിനിറ്റ് മേൽപാലത്തിൽ കുടുങ്ങിയിരുന്നു. വിഷയം പഞ്ചാബിൽ സജീവമാകാനാണ് ബിജെപിയുടെ ശ്രമം.

Story Highlights: cant protect pm shah against channi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top