Advertisement

തൃശൂരില്‍ കിടക്ക നിര്‍മാണ കമ്പനിയില്‍ തീപിടുത്തം; നാലുപേര്‍ക്ക് പൊള്ളലേറ്റു

February 13, 2022
Google News 1 minute Read
fire accident

തൃശൂര്‍ വേലൂര്‍ ചുങ്കത്ത് കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീ പിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീ പിടുത്തമുണ്ടായത്. കുന്ദംകുളം, വടക്കാഞ്ചേരി അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ല. ഷോര്‍ട് സര്‍ക്യുട്ട് ആണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read Also : കളമശ്ശേരിയിലെ തീപിടുത്തം; കിന്‍ഫ്രയോട് റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍

Story Highlights: fire accident, trissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here