പെട്രോൾ കടം നൽകാത്തതിന് പമ്പിന് നേരെ ആക്രമണം

പെട്രോൾ കടം നൽകാത്തതിന് പമ്പിന് നേരെ ആക്രമണം. കാസർഗോഡ് ഉളിയടുത്തുക്കയിലാണ് സംഭവം. ആക്രമണത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ ലഭിച്ചു. പമ്പുടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ എന്ന് സംശയിക്കുന്നവർക്കെതിരെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കഴിഞ്ഞ ദിവസം കാസർഗോട് അണംകൂരിൽ പൊലീസിന് നേരെ ആക്രമണം നടന്നിരുന്നു. ബാറിൽ മദ്യപിച്ച് ബഹളം വെച്ച ആലൂർ സ്വദേശി മുന്ന എന്ന മുനീറാണ് പൊലീസിനെ ആക്രമിച്ചത്. കാസർകോഡ് ടൗൺ എസ് ഐ വിഷ്ണു പ്രസാദ്, ഡ്രെവർമാരായ സജിത്ത്, സനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബുരാജ് എന്നിവർക്ക് പരുക്കേറ്റു.
Read Also : സൊമാറ്റോയുടെ ഉപഭോക്താക്കൾ സന്തുഷ്ടരാണ്; പക്ഷേ നിക്ഷേപകരോ?
നിരവധി കേസുകളിൽ പ്രതിയാണ് മുനീർ. ബാറിൽ വെച്ച് മദ്യപിച്ച് ബഹളം വെക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനെ ഇയാൾ അക്രമിക്കുകയായിരുന്നു. കാർ തകർത്ത് കാറിന്റെ വൈപ്പർ ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച മുനീറിനെ ബലം പ്രയോഗിച്ചാണ് പൊലീസ് കീഴടക്കിയത്.
Story Highlights: petrol-pumb-attack-kasargod-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here