സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ 9 വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങും; ഉച്ചവരെ ക്ലാസ്: 10, 11, 12 ക്ലാസുകൾനിലവിലുള്ള പോലെ

സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്‌കൂളുകളുടെ പ്രവർത്തനം നേരത്തെയുള്ള മാർഗരേഖ പ്രകാരമാണെന്നും അദ്ദേഹം അറിയിച്ചു. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെ മാത്രം നടത്തും. ഈ മാസം 21 മുതൽ ക്ലാസുകൾ സാധാരണ നിലയിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു. ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കും. ഓൺലൈൻ ക്ലാസുകൾ തുടരും.
10, 11, 12 ക്ലാസുകൾ ഫെബ്രുവരി 19 വരെ നിലവിൽ ഉള്ള പോലെ തുടരും. ഫെബ്രുവരി 21 മുതൽ ഒന്ന് – 12 ക്ലാസുകൾ വൈകുന്നേരം വരെ ക്ലാസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ഒഴികെ എല്ലാ ശനിയും പ്രവൃത്തി ദിവസം ആയിരിക്കുമെന്നും പറഞ്ഞു. എല്ലാ ക്ലാസുകളിലും ഇത്തവണ വാർഷിക പരീക്ഷകൾ ഉണ്ടാകും. എസ് എസ് എൽ സി,പ്ലസ് ടു മാതൃകാ പരീക്ഷ മാർച്ച് 16 ന് തുടങ്ങും.
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മ പദ്ധതി തയാറാക്കി. ക്ലാസ്സിൽ വരാത്ത കുട്ടികളെ തിരിച്ച് കൊണ്ടുവരാൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. മാനസിക സംഘർഷം ലഘുകരിക്കാൻ പ്രത്യേക പ്രവർത്തനമുണ്ടാകുമെന്നും മന്ത്രി നിർദേശിച്ചു. വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളകൾ സന്ദർശിച്ച് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണമെന്നും പിടിഎ യോഗങ്ങൾ ചേരണമെന്നും പറഞ്ഞു.
Read Also : സംസ്ഥാനത്ത് നാളെ സ്‌കൂള്‍ തുറക്കും; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്
കുട്ടികളുടെ ഹാജർ പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കുക, എസ്‌സി, എസ്എടി കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുക, ഓൺലൈൻ ക്ലാസുകൾ ശക്തമാക്കുക, പാഠഭാഗം തീരാത്ത സ്‌കൂളുകളിൽ അധിക സമയം ക്ലാസ് നൽകുക തുടങ്ങിയ നിർദേശങ്ങളും മന്ത്രി വാർത്താസമ്മേളനത്തിൽ കൈമാറി. യൂണിഫോം ഉപയോഗിക്കുന്നത് ആകും നല്ലതെന്നും മന്ത്രി പറഞ്ഞു. ഗ്രേസ് മാർക്ക് വിഷയം പരീക്ഷാ ബോർഡാണ് തീരുമാനിക്കുന്നതെന്നും ബോർഡ് യോഗം ചേർന്ന ശേഷം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: School opening kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here