വി.എസ് 15 ലക്ഷം കെട്ടിവയ്ക്കണം; അപ്പീലിൽ ഉപാധിയുമായി കോടതി

സോളാർ അപകീർത്തി കേസ്, വി എസ് അച്യുതാനന്ദന്റെ അപ്പീലിന് കോടതിയുടെ ഉപാധി. അപ്പീൽ അനുവദിക്കാൻ വി എസ് അച്യുതാനന്ദൻ 15 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി. തുക കെട്ടിവച്ചില്ലെങ്കിൽ തത്തുല്യമായ ആൾജാമ്യം നൽകണം. ഉമ്മൻ ചാണ്ടിക്ക് 10,10,000 രൂപ നൽകണമെന്ന വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്. ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് അപ്പീലിൽ ഉപാധി വച്ചത്.
Read Also : മണിപ്പൂരില്‍ ഭരണവ്യവസ്ഥയില്‍ സമ്പൂര്‍ണമാറ്റം കൊണ്ടുവരും; അഴിമതി വേരോടെ പിഴുതെറിയുമെന്ന് രാജ്‌നാഥ് സിംഗ്
2013 ൽ ഒരു വാരികയുടെ അഭിമുഖത്തിൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസിൻറെ പരാമർശത്തിനെതിരെയായിരുന്നു തിരുവനന്തപുരം ജില്ലാ സബ്കോടതി വിധി. നഷ്ടപരിഹാരത്തിനു പുറമേ ഇതുവരെയുള്ള ആറു ശതമാനം പലിശയും ഉമ്മൻചാണ്ടിക്ക് നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി സോളർ തട്ടിപ്പ് നടത്തിയെന്നായിരുന്നു വി.എസിൻറെ പരാമർശം.
Story Highlights: court-with-condition-on-appeal-of-vs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here