ഡയമണ്ട് വിലയില്‍ വന്‍ വര്‍ധനവ്

ഡയമണ്ട് വിലയില്‍ വന്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ വിതരണം താത്കാലികമായി നിര്‍ത്തിവെച്ചു. ഇത്തരത്തില്‍ ഡയമണ്ട് വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത് 13 വര്‍ഷത്തിന് ശേഷമാണ്.
ഒരു കാരറ്റിന് 15000 രൂപ മുതല്‍ 25000 രൂപവരെയാണ് വര്‍ധിച്ചത്. 2009ലും ഡയമണ്ടിന് സമാനമായ രീതിയില്‍ വിലവര്‍ധനവുണ്ടായിരുന്നു. ഇറക്കുമതി ചെയ്യുന്ന റഫ് ഡയമണ്ടിന്റെ വിലയിലുണ്ടായ വര്‍ധനവാണ് വില കുത്തനേ കൂടാന്‍ കാരണം.
കൊവിഡ് മൂലം പല ഡയമണ്ട് സെന്ററുകളിലും നിര്‍മ്മാണം പകുതിയായതും വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കേരളത്തിലും ഡയമണ്ട് വിതരണം ചെയ്യുന്ന വന്‍കിട നിര്‍മ്മാതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വിതരണം നിര്‍ത്തിയ അവസ്ഥയിലാണ്. ഇനിയും വിലകൂടുമെന്നതിനാലാണ് വിതരണം നിര്‍ത്താനൊരുങ്ങുന്നത്.
കഴിഞ്ഞ ബജറ്റില്‍ പോളിഷ് ചെയ്ത ഡയമണ്ടിന് 2.5% നികുതി കുറച്ചിരുന്നു. സാധാരണ ഗതിയില്‍ റഫ് ഡയമണ്ട് ഇറക്കുമതി ചെയ്ത് ഇവിടെ തന്നെ കട്ടിംഗും പോളീഷിംഗും നടത്തുകയാണ് ചെയ്യാറ്.
Story Highlights:
Huge increase in diamond prices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here