38 വര്‍ഷത്തിന് ശേഷം തിരുവനന്തപുരം യൂണിവേസിറ്റി കോളെജില്‍ നീലക്കൊടി പാറി…! ജനറല്‍ സീറ്റ് നേടി കെഎസ്‌യു

നീണ്ട 38 വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ ജനറല്‍ സീറ്റില്‍ കെഎസ്‌യുവിന് ജയം. കെഎസ്‌യുവിന്റെ ഒരു പ്രതിനിധി ജനറല്‍ സീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡെല്‍ന തോമസ് ആണ് ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. എസ്എഫ്‌ഐ സ്ഥാനാര്‍ഥി ടിസി വാങ്ങി മറ്റൊരു കോളെജിലേക്ക് പോയതിനാലാണ് ഡെല്‍ന തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.
ജനുവരി 25 നായിരുന്നു നേരത്തെ കോളെജില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. കൊവിഡ് കാരണം ഇത് മാറ്റിവെച്ചു. ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്‌ഐയുടെ അല്‍ അയ്‌ന ജാസ്മിനും കെഎസ് യുവിന്റെ ഡെല്‍നാ തോമസുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇതിനിടെ എസ്എഫ്‌ഐയുടെ അല്‍അയ്‌നയ്ക്ക് കോട്ടയം മെഡിക്കല്‍ കോളെജില്‍ എംബിബിഎസിന് അഡ്മിഷന്‍ കിട്ടി. ഫെബ്രുവരി 7 ന് ഇവര്‍ യൂണിവേഴ്‌സിറ്റി കോളെജില്‍ നിന്ന് ടിസി വാങ്ങി കോട്ടയം മെഡിക്കല്‍ കോളെജില്‍ അഡ്മിഷനെടുത്തു. ഇക്കാര്യം കെഎസ്‌യു പ്രവര്‍ത്തകര്‍ ഉന്നയിച്ചതോടെ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവാക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here