Advertisement

‘ഫേസ്ബുക്കിൽ ഒളിച്ചിരുന്ന് ആർക്കും അമ്പെയ്യാം’; അഞ്ജലിക്കെതിരെ പരാതിക്കാരി

February 15, 2022
Google News 1 minute Read

റോയ് വയലാറ്റിനെതിരായ പോക്‌സോ കേസിൽ അഞ്ജലി റീമ ദേവിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരി. സിറ്റി പൊലീസ് കമ്മീഷണർക്ക് താനാണ് പരാതി നൽകിയത്. ഒരുമിച്ച് ജോലി ചെയ്യുമ്പോൾ പരാതി നൽകിയിരുന്നുവെന്നും ഫലപ്രദമായ അന്വേഷണം ഉണ്ടായില്ലെന്നും പരാതിക്കാരി പറഞ്ഞു.

സിറ്റി പൊലീസ് കമ്മീഷണർക്ക് രഹസ്യമായാണ് പരാതി നൽകിയത്. ലഹരി ഇടപാടുകളുടെ തെളിവും നൽകിയിരുന്നു. ഫേസ്ബുക്കിൽ ഒളിച്ചിരുന്ന് ആർക്കും അമ്പെയ്യാം. അഞ്ജലി ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാര്യങ്ങളാണ്. എന്നാൽ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും അഞ്ജലി തന്നെ ബ്ലാക്ക്മെയിൽ ചെയ്തിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു.

നേരത്തെ തനിക്കെതിരെയുള്ള പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതി അഞ്ജലി റീമ ദേവ് പറഞ്ഞിരുന്നു. പരാതിക്കാരി സ്വമേധയാ മകളേയും കൂട്ടി പബ്ബിലെത്തിയതാണെന്നും, സീരിയൽ നടന്മാർ അടക്കം ഉണ്ടായിരുന്നെന്നും അവർ വ്യക്തമാക്കി. അവിടെ പീഡനം നടന്നിട്ടില്ലെന്നും അഞ്ജലി കൂട്ടിച്ചേർത്തു.

ഹോട്ടലുടമ റോയ് വയലാട്ടിനെ തനിക്കറിയില്ലെന്നും, തന്റെ ജീവിതമാണ് ഇപ്പോൾ നശിപ്പിക്കപ്പെടുന്നതെന്നും അഞ്ജലി പറഞ്ഞു. തനിക്കെതിരെ ആരോപണമുന്നയിച്ചത് തന്റെ കമ്പനിയിലെ സ്റ്റാഫ് ആയിരുന്ന സ്ത്രീയാണ്. കമ്പനിയിലെ ചെക്ക് ലീഫുകൾ കാണാത്തതിനെ തുടർന്ന് അവരുമായി തർക്കമുണ്ടായിരുന്നുവെന്നും അവരെ അവിടെനിന്ന് പുറത്താക്കിയതാണെന്നും യുവതി വ്യക്തമാക്കി.

പണം കടം വാങ്ങിയതിന് പറഞ്ഞുറപ്പിച്ചതിലധികം പണവും പലിശയും വട്ടിപ്പലിശക്കാരിയായ പരാതിക്കാരി തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടർന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അഞ്ജലി ആരോപിച്ചു.

Story Highlights: complainant-against-anjali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here