Advertisement

കരിപ്പൂർ വിമാനത്തവാളത്തിന്റെ റൺവേ നീളം കുറയ്ക്കുന്ന നടപടി റദ്ദാക്കി

February 15, 2022
Google News 1 minute Read

കരിപ്പൂർ വിമാനത്തവാളത്തിന്റെ റൺവേ നീളം കുറയ്ക്കുന്ന നടപടി റദ്ദാക്കി. എയർപോർട്ട് അതോറിട്ടിയുടെ ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. വിമാന അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കരിപ്പൂർ വിമാനത്തവാളത്തിന്റെ റൺവേ നീളം കുറയ്ക്കുന്ന നടപടി.

എന്നാൽ നീളം കുറയ്ക്കുന്ന നടപടി സ്വീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് കോഴിക്കോട് നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റൺവേ നീളം കുറയ്ക്കുന്ന നടപടി റദ്ദാക്കിയാതായി എയർപോർട്ട് അതോറിട്ടി അറിയിച്ചത്. റണ്‍വേയുടെ നീളം കുറക്കാനുള്ള നടപടികള്‍ റദ്ദാക്കിയതോടെ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തിലും തീരുമാനമായി.

Read Also :മാറ്റത്തിന്റെ വഴിയിൽ മുന്നോട്ട്; സൗദിയിലെ ആദ്യ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മെറിഹാന്‍

അതേസമയം വിമാനത്താവളത്തിലെ റണ്‍വേ കുറക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് അതോറിറ്റിയുടെ നടപടി. റണ്‍വേ കാര്‍പ്പറ്റിംഗിനൊപ്പം റണ്‍വേയുടെ നീളം കുറക്കുമെന്നും വിമാനത്താവള ഡയറക്ടര്‌ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി അയച്ച കത്തില്‍ പറയുന്നു. റണ്‍വേയുടെ ഭാഗത്ത് തന്നെ റെസ നിര്‍മിക്കാനാണ് തീരുമാനം. ഇതോടെ 2860 മീറ്ററുള്ള റണ്‍വേ 2540 മീറ്ററായി കുറയും ഇതിനൊപ്പം റണ്‍വേ സെന്‍ട്രലൈസ്ഡ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന കാര്യവും കത്തില്‍ പറയുന്നുണ്ട്. വ്യോമയാന മന്ത്രാലയം നിയോഗിച്ച സമതിയുടെ ശിപാർശ പ്രകാരമാണ് നടപടി.

Story Highlights: karipur-airport-runway-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here