മാറ്റത്തിന്റെ വഴിയിൽ മുന്നോട്ട്; സൗദിയിലെ ആദ്യ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മെറിഹാന്‍
ലോകം ഏറെ ഉറ്റുനോക്കിയ തീരുമാനം ആയിരുന്നു സൗദിയിൽ 2018-ല്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിന് അനുമതി നല്‍കിയത്. പല മേഖലകളിലും സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്കുകള്‍ സൗദി അറേബ്യ നീക്കം ചെയ്തത് ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ മറ്റൊരു വാർത്ത കൂടി.. സൗദിയിലെ ആദ്യത്തെ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മെറിഹാന്‍ അല്‍ ബാസിനെ തെരഞ്ഞെടുത്തിരിക്കുന്നു. വാഹനങ്ങളോടും എഞ്ചിനുകളോടും ചെറുപ്പം മുതലേ താത്പര്യമാണ് മെറിഹാന്. പതിമൂന്നാം വയസിൽ തുടങ്ങിയ ഈ ഇഷ്ടം ചെന്നവസാനിച്ചത് മുപ്പതാം വയസ്സിലെ ഈ നേട്ടത്തിലാണ്. സൗദി അറേബ്യയുടെ ആദ്യ വനിതാ ക്രെയ്ന്‍ ഡ്രൈവര്‍ എന്ന പദവി ഇനി മെറിഹാന് സ്വന്തം .
ബസും കാറും തുടങ്ങി എല്ലാ വാഹനങ്ങളും മെറിഹാന് ഭയങ്കര ഇഷ്ടമാണ്. പിതാവിൽ നിന്നാണ് ഈ ഇഷ്ടം പകർന്നു കിട്ടിയത്. മെറിഹാന്റെ പിതാവ് ഒരു വാഹനപ്രേമിയാണ്. പുരുഷ മേധാവിത്വ മേഖലകള്‍ ആയാണ് വാഹനങ്ങളും യന്ത്രങ്ങളും എല്ലാം പൊതുവെ ആളുകൾ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിലേക്ക് ഒരു സ്ത്രീ കടന്നുവരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല” എന്നും മെറിഹാന്‍ പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കുടുംബമാണ്. എന്റെ എല്ലാ സ്വപ്നങ്ങൾക്കും അച്ഛനും അമ്മയും വളരെയധികം പിന്തുണ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ആഗ്രഹിക്കുന്നത് ചെയ്യാൻ അവരെനിക്ക് ഒപ്പം നിൽക്കാറുണ്ട്. അച്ഛൻ വലിയ വാഹന പ്രേമിയാണ്. യന്ത്രങ്ങളോട് വലിയ താത്പര്യമാണ്. അച്ഛന് പഴയ കാറുകൾ ഉണ്ടായിരുന്നു. അത് അദ്ദേഹം ഇടക്ക് നന്നാക്കി ഓടിക്കുമായിരുന്നു. ഈ സമയത്തെല്ലാം ഞാൻ അദ്ദേഹത്തിന് ഒപ്പം ഇരുന്ന് നോക്കി മനസിലാക്കും. മെറിഹാന്‍ പറഞ്ഞു.
ഈ ഒരു ഇഷ്ടവും താത്പര്യവും തന്നെയാണ് അവരെ ഈ നേട്ടത്തിലേക്ക്ക് എത്തിച്ചത്. പതിയെ പതിയെ മെറിഹാന്‍ കാര്‍ എക്‌സിബിഷനും മത്സരങ്ങളിലും പങ്കെടുക്കാൻ തുടങ്ങി. ഈ അറിവുകളെല്ലാം ഈ മേഖലകളിൽ മികവ് നേടാൻ അവർക്ക് സഹായകമായി. കാര്‍ എക്‌സിബിഷനും മത്സരങ്ങളിലും പരിചയ സമ്പത്തുണ്ട്. 2018 ൽ സൗദിയില്‍ സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കിയത് ഡ്രൈവിങ് ഇന്‍സ്ട്രക്ചര്‍, റേസ് ഡ്രൈവര്‍, മെക്കാനിക്‌സ് എന്നീ മേഖലകളില്‍ സ്ത്രീകള്‍ക്ക് കടന്നുവരാന്‍ കൂടുതൽ അവസരമൊരുക്കിയതായും മെറിഹാന്‍ അഭിപ്രായപ്പെട്ടു.
റിക്കവറി മാര്‍ഷല്‍ സംഘത്തിലും മെറിഹാൻ ഉണ്ട്. ഇവരുടെ കഴിവ് മനസിലാക്കി സൗദി അധികൃതര്‍ ഈ സംഘത്തിലേക്ക് ഇവരെ നിയമിക്കുകയായിരുന്നു. സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ടേറിയ ജോലിയായാണ് റിക്കവറി മാര്‍ഷല്‍ കണക്കാക്കുന്നത്. സൈക്കോളജിയും മാധ്യമപ്രവര്‍ത്തനവുമാണ് മെറിഹാന്‍ പഠിച്ചത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് തൊഴിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഡ്രൈവിങ്ങും മെക്കാനിക്‌സും എല്ലാം തനിയെ പഠിച്ചെടുത്തതാണ് മെറിഹാൻ.
Story Highlights: saudi arabia appoints worlds first female crane driver
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here