Advertisement

കഫക്കെട്ടിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 12 വയസുകാരൻ മരിച്ചു

February 15, 2022
Google News 2 minutes Read
kozhikode 12 year old boy dead

കോഴിക്കോട് നാദാപുരത്ത് കഫക്കെട്ടിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പന്ത്രണ്ട് വയസുകാരൻ മരിച്ചു. ചികിത്സ പിഴവെന്ന് ബന്ധുക്കൾ. പോലീസ് കേസ് എടുത്തു. ഇൻജെക്ഷൻ നൽകിയതിനെ തുടർന്നുണ്ടായ അലർജിയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ. ( kozhikode 12 year old boy dead )

കുറ്റ്യാടി വട്ടോളി പടിക്കലക്കണ്ടി രജീഷിന്റെ മകൻ തേജ് ദേവ് ആണ് മരിച്ചത്. കഫക്കെട്ടിന് തേജ് ദേവ് കഴിഞ്ഞ ദിവസം നാദാപുരത്തെ ന്യൂക്ലിയസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം കുറയാത്തതിനാൽ തിങ്കളാഴ്ച രാവിലെ വീണ്ടും ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിൽ നിന്ന് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നു. ദേഹം നീല നിറമാവുകയും ചെയ്തു. ഉടൻ കുട്ടിയെ തലശേരിയിലെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. ഇഞ്ചെക്ഷൻ മാറിയതാണ് കുട്ടിയുടെ മരണകാരണമെന്ന് കുട്ടിയുടെ ബന്ധു രാജൻ പറഞ്ഞു.

Read Also : ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു

ടെസ്റ്റ് ഡോസ് നൽകിയപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടായില്ലെന്നും അതുകൊണ്ടാണ് മരുന്ന് നൽകിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ നാദാപുരം പൊലീസ് കേസ് എടുത്തു.

Story Highlights: kozhikode 12 year old boy dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here