ആലപ്പുഴ ജില്ലാ സമ്മേളനം: ജി. സുധാകരനെതിരായ വിമർശനം തടഞ്ഞ് മുഖ്യമന്ത്രി

ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി.സുധാകരനെതിരായ വിമർശനം തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുസമ്മേളനത്തിനിടെ പ്രതിനിധികൾ സുധാകരനെതിരെ വിമർശനം ഉന്നയിച്ചപ്പോൾ ആയിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ. അവസാനിച്ചത് വീണ്ടും തുടങ്ങിയോ, ആവശ്യമുള്ളത് സംസാരിക്കണമെന്ന് പൊതുചർച്ചയിൽ പ്രതിനിധികളെ താക്കീത് ചെയ്തു കൊണ്ട് പിണറായി വിജയൻ പറഞ്ഞു.
ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ പടനിലം സ്കൂളുമായി ബന്ധപ്പെട്ട കോഴ വിഷയം സമ്മേളനവേദിയിൽ ഉന്നയിച്ചു. വിഷയത്തിൽ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരൻ പിന്തുണച്ചുവെന്ന് പ്രതിനിധികൾ ആരോപിച്ചു. സുധാകരൻ്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമർശനം ഉയർത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ എച്ച്.സലാമിനെ തോൽപ്പിക്കാൻ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമർശനം. അധികാര മോഹിയാണ് സുധാകരൻ എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമർശനം.
Read Also : സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സിപിഐക്ക് വിമർശനം
ഇതിനിടെ അഭ്യന്തര വകുപ്പിനെതിരേയും അതിരൂക്ഷ വിമർശനം ആലപ്പുഴ ജില്ലാ സമ്മേളനത്തിലും ഉയർന്നു. ചില പൊലീസുകാർ പൊലീസ് സേനയ്ക്ക് ആകെ ബാധ്യതയാണെന്നായിരുന്നു ചില ഉദ്യോഗസ്ഥരുടെ വിമർശനം. ചില ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിൻറെ ഇമേജിനെ ബാധിക്കുന്നതാണെന്നും ആരോപിച്ചു.
Story Highlights: Pinarayi vijayan blocks criticism against G Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here