മീറ്റിങ്ങുകളിൽ രത്തൻ ടാറ്റയെ അനുഗമിക്കുന്ന ഓമനത്തമുള്ള ‘ഗോവ’; അനുഭവം പങ്കുവെച്ച് കരിഷ്മ മേത്ത…

ഹൃദയവിശാലതയുള്ള മനുഷ്യനായാണ് രത്തൻ ടാറ്റ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അനുകമ്പയും വിനയവും ആളുകളെ ആകർഷിക്കുന്നതിൽ പരാജയപ്പെടുന്നില്ല എന്നതും വസ്തുത. ഇത് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ നമുക്കറിയാം. അതുപോലെ രത്തൻ ടാറ്റായെ കുറിച്ചുള്ള രസകരമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ഹ്യൂമൻസ് ഓഫ് ബോംബെയുടെ സ്ഥാപകയായ കരിഷ്മ മേത്ത ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസ് സന്ദർശിച്ച ശേഷം തനിക്കുണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. രത്തൻ ടാറ്റ തന്റെ മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോൾ ഗോവ എന്ന നായ ഓഫീസിൽ അദ്ദേഹത്തിനൊപ്പം അനുഗമിക്കുന്നതും കൂടെയിരിക്കുന്നതും അവർ തന്റെ പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. ഗോവയെയും മറ്റ് തെരുവ് നായ്ക്കളെയും എങ്ങനെയാണ് അദ്ദേഹം ദത്തെടുത്തതെന്ന് അവരുടെ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു. ഗോവയെയും അദ്ദേഹം ദത്തെടുത്തതാണ്. അദ്ദേഹം പറയുന്നതെല്ലാം അനുസരിച്ച് ഗോവ ടാറ്റയ്‌ക്കൊപ്പം അനുസരണയോടെ ഇരുന്നു.
കരിഷ്മ മേത്തയ്ക്ക് നായ്ക്കളെ പേടിയാണ്. അതുകൊണ്ട് തന്നെ തനിക്ക് നായ്ക്കളെ പേടിയാണെന്നും അതിനാൽ ഈ വിവരം രത്തൻ ടാറ്റയുടെ ഇഎ ആയിരുന്ന ശന്തനുവിനോട് ഇക്കാര്യം പറഞ്ഞതെന്നും ഹ്യൂമൻസ് ഓഫ് ബോംബെയുടെ സിഇഒ കരിഷ്മ പറഞ്ഞു. സംഭാഷണം കേട്ട് രത്തൻ ടാറ്റ പുഞ്ചിരിച്ചു. പിന്നീട് ഗോവ കരിഷ്മയുടെ അടുത്തേക്ക് വരില്ലെന്ന് അദേഹം ഉറപ്പിച്ച് പറഞ്ഞു. അഭിമുഖം നടത്തുമ്പോൾ ശാന്തനായി ഇരിക്കാൻ രത്തൻ ടാറ്റ നായയോട് ആവശ്യപ്പെട്ടതായും കരിഷ്മ കുറിച്ചു.
ഹ്യൂമൻസ് ഓഫ് ബോംബെയെക്കുറിച്ചും രത്തൻ ടാറ്റ തനിക്ക് സമ്മാനിച്ച ഒരു പുസ്തകത്തെ കുറിച്ചും അദ്ദേഹം കരിഷ്മയോട് ചോദിച്ചറിയുകയും ചെയ്തു. ഇതൊരു ചെറിയ സംഭവമെങ്കിലും അദ്ദേഹം എങ്ങനെ ആളുകളെ കാണുന്നു എന്നതും ചുറ്റുമുള്ള ആളുകളെ എങ്ങനെ പരിഗണിക്കുന്നു എന്നതും നമുക്ക് ഒരു ഉദാഹരണമാണ്.
Story Highlights: Ratan Tata’s Adorable Dog, Goa, Accompanies Him To His Meetings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here