നിയന്ത്രണംവിട്ട ട്രക്ക് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു; അഞ്ചു മരണം

നിയന്ത്രണംവിട്ട ട്രക്ക് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജാർഖണ്ഡിലെ രാംഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ പട്ടേൽ ചൗക്കിന് സമീപമുള്ള ഹൈവേയിലാണ് അപകടം നടന്നത്.
അമിതവേഗതയിലെത്തിയ ട്രെയിലര്‍ ട്രക്ക് അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം ഒരു കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ അഞ്ചു പേര്‍ മരണപ്പെട്ടു. പരിക്കേറ്റ മറ്റുള്ളവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
Read Also : മുംബൈ-പൂനെ എക്‌സ്പ്രസ് വേയിൽ വാഹനാപകടം; 4 പേർ മരിച്ചു
ബ്രേക്ക് തകരാര്‍ മൂലം ട്രക്ക് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട് . അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.
Story Highlights: Truck Crashes Into 5 Vehicles On Jharkhand Highway, 5 Killed On Spot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here