റോയി വയലാറ്റിനെതിരായ പോക്‌സോ കേസില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ട്വന്റി ഫോറിന്

ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റിനെതിരായ പോക്‌സോ കേസില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ട്വന്റി ഫോറിന് ലഭിച്ചു. പീഡനശ്രമം ഉണ്ടായെന്ന് പരാതിക്കാരി ആരോപിച്ച ദിവസം ഹോട്ടലില്‍ നടന്ന ഡി.ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളും ഷൈജു തങ്കച്ചന്‍ കാറില്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്ന ദൃശ്യങ്ങളുമാണ് ലഭിച്ചത്.
അഞ്ജലിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണിത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ വാഹനമോടിക്കുന്നത് സൈജു തങ്കച്ചനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ജലിയും വാഹനത്തിലുണ്ട്.
പരാതിക്കാരിയായ പെണ്‍കുട്ടി ഇന്നലെ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പെണ്‍കുട്ടികള്‍ ഇവരറിയാതെ വാഹനത്തിലിരുന്ന് എടുത്ത ദൃശ്യങ്ങളാണിത്. പൊലീസിനും ഈ ദൃശ്യങ്ങള്‍ കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ഏറ്റവും വലിയ തെളിവായി ഇതുമാറും.
നാളെ ഈ കേസില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവേയാണ് ദൃശ്യങ്ങള്‍ പുറത്തായത്. കൗണ്ടറിന്റെ സൈഡില്‍ നിന്ന് പെണ്‍കുട്ടി ചിത്രീകരിച്ചതാണ് ഡി.ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍. അഞ്ജലി പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തി ഹോട്ടലില്‍ റോയി വയലാറ്റിലിനടുത്തേയ്ക്ക് എത്തിക്കുകയായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.
Story Highlights: Twenty-four more footage of the case against Roy