ഹിജാബ് വിവാദം; കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തി ബിജെപി, വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ചു

കര്‍ണാടകയിലെ കോളജുകളില്‍ ആരംഭിച്ച ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടികളുടെ പേരും മറ്റ് വിവരങ്ങളും പരസ്യപ്പെടുത്തി കര്‍ണാടക ബി.ജെ.പി. ബി.ജെ.പി കര്‍ണാടക ഘടകം ട്വിറ്ററിലൂടെയാണ് പെണ്‍കുട്ടികളുടെ പേരും വയസും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. ഇംഗ്ലീഷിലും കന്നഡയിലും ബി.ജെ.പി ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നതോടെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.
‘ഹിജാബ് വിഷയത്തില്‍ ഉള്‍പ്പെട്ട അഞ്ച് പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാവാത്തവരാണ്. രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നതിനായി പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടികളെ ഉപയോഗിക്കാന്‍ സോണിയ ഗാന്ധിക്കും രാഹുലിനും പ്രിയങ്കയ്ക്കും ലജ്ജ തോന്നുന്നില്ലേ?
തെരഞ്ഞെടുപ്പില്‍ ജയിക്കാനായി അവര്‍ ഇനി എന്തൊക്കെ ചെയ്യും?. ഇതിനെയാണോ പ്രിയങ്ക ഗാന്ധീ നിങ്ങള്‍ ‘ലഡ്കി ഹൂം ലഡ് സക്തി ഹൂന്‍’ എന്ന് പറയുന്നത്,’ എന്നിങ്ങനെയുള്ള വാചകങ്ങളോടെയാണ് പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ബി.ജെ.പി കര്‍ണാടക നേതൃത്വം പരസ്യപ്പെടുത്തിയത്.
ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി ബി.ജെ.പിയുടെ അസാധാരണ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു.
‘ പ്രതിപക്ഷത്തുള്ളവരെ ആക്രമിക്കാന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പോലും ഉപയോഗിക്കാന്‍ ബിജെപിയുടെ കര്‍ണാടക ഘടകത്തിന് നാണമില്ലേ. ഇത് എത്രത്തോളും മോശവും ദയനീയവും അപകടകരവുമാണെന്ന് വല്ല ബോധ്യവുമുണ്ടോ?. കര്‍ണാടക ഡിജിപിയോടും ട്വിറ്റര്‍ ഇന്ത്യയോടും ഇതിനെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്.’ ചതുര്‍വേദി ട്വീറ്റ് ചെയ്തു.
Story Highlights: BJP leaders tweet personal information of girls who approached court over Hijab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here