Advertisement

പഠിക്കാൻ പ്രായമൊന്നും തടസമല്ല, എൺപതാം വയസിലും അടിപൊളിയായി ഇംഗ്ലീഷ് പറയുന്ന മുത്തശ്ശി…

February 16, 2022
Google News 6 minutes Read

പഠിക്കാൻ പ്രായമൊന്നും ഒരു തടസമല്ലെന്ന് പറയാറില്ലേ. അതിനൊരു ഉദാഹരണമാണ് കശ്മീരില്‍നിന്നുള്ള 80 വയസ്സുകാരി മുത്തശ്ശി. മുത്തശ്ശി ഇംഗ്ലീഷ് പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ മുത്തശ്ശിയുടെ വീഡിയോ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ തരംഗം.

പഴങ്ങള്‍, പച്ചക്കറികള്‍, മൃഗങ്ങള്‍ എന്നിവയുടെ കശ്മീരി പേരുകള്‍ പറയുമ്പോള്‍ അതിന് മറുപടിയായി ഇംഗ്ലീഷ് പേരുകള്‍ പറയുകയാണ് ഈ മുത്തശ്ശി. കശ്മീരിലെ പരമ്പരാഗത വസ്ത്രമണിഞ്ഞ് ഒരു മടിയും കൂടാതെയാണ് മുത്തശ്ശി മറുപടി നല്‍കുന്നത്. എന്താണെങ്കിലും മുത്തശ്ശിയെ എല്ലാവർക്കും ഭയങ്കര ഇഷ്ടായി. സയീദ് സ്ലീറ്റ് ഷാ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

കാശ്മീരിൽ എവിടെയാണ് മുത്തശ്ശി എന്നത് കൃത്യമായി അറിയില്ലെങ്കിലും ഭാഷയിൽ നിന്ന് ഉൾപ്രദേശത്താണെന്നാണ് നിഗമനം. മുത്തശ്ശിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 54,000-ല്‍ പരമാളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

Story Highlights: english speaking grandma from kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here