Advertisement

നെഹ്‌റു ജനങ്ങളുടെ ആൾ, മോദി വിനയാന്വിതനായ മനുഷ്യൻ; പുതിയ പുസ്തകത്തിൽ റസ്കിൻ ബോണ്ട്

February 16, 2022
1 minute Read

ജവഹർലാൽ നെഹ്‌റു ജനങ്ങളുടെ ആളായിരുന്നുവെന്നും നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണെന്നും മുതിർന്ന എഴുത്തുകാരൻ റസ്കിൻ ബോണ്ട് തന്റെ പുതിയ പുസ്തകത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിനയാന്വിതനായ മനുഷ്യൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ വിവേകവും യോഗയിൽ നിന്നും ലഭിച്ച ഇച്ഛാശക്തിയും മോദിയെ ഉന്നതിയിൽ എത്തിച്ചുവെന്നും റസ്കിൻ ബോണ്ട് പുസ്തകത്തിൽ പറയുന്നു.

“എ ലിറ്റിൽ ബുക്ക് ഓഫ് ഇന്ത്യ: സെലിബ്രേറ്റിംഗ് 75 ഇയർ ഓഫ് ഇൻഡിപെൻഡൻസ് എന്ന പുസ്തകത്തിലാണ് പ്രധാനമന്ത്രിമാരെ റസ്കിൻ ബോണ്ട് പ്രശംസിക്കുന്നത്. ‘നെഹ്‌റു, ശാസ്ത്രി, ഇന്ദിരാഗാന്ധി, എ ബി വാജ്‌പേയി, മൻമോഹൻ സിംഗ് തുടങ്ങി നിരവധി പ്രമുഖരായ പ്രധാനമന്ത്രിമാർ നമുക്കുണ്ട് – ഇപ്പോൾ നരേന്ദ്ര മോദിയും. വിനയാന്വിതനായ ഒരു മനുഷ്യൻ, അദ്ദേഹത്തിന്റെ രാഷ്ട്രീയ വിവേകവും സ്വാഭാവിക വിവേകവും യോഗ നൽകിയ ഇച്ഛാശക്തിയും അദ്ദേഹത്തെ ഉന്നതിയിൽ എത്തിച്ചു. രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലൂടെ ജനം അദ്ദേഹത്തെ നിലനിർത്തി” റസ്കിൻ ബോണ്ട് കുറിക്കുന്നു.

നെഹ്‌റുവിന്റെ ഐതിഹാസിക പ്രസംഗത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ, “ലോക കാര്യങ്ങളെക്കുറിച്ചുള്ള നെഹ്‌റുവിന്റെ അറിവിന്റെയും ഇംഗ്ലീഷ് ഭാഷയുമായുള്ള പരിചയത്തിന്റെയും പ്രതിഫലനമായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. ഇംഗ്ലീഷ് പബ്ലിക് സ്കൂളിലും യൂണിവേഴ്സിറ്റിയിലും പഠിച്ചിരുന്ന അദ്ദേഹം ഇംഗ്ലീഷിൽ നന്നായി സംസാരിക്കുകയും എഴുതുകയും ചെയ്തു. അദ്ദേഹം ഒരു പാശ്ചാത്യ ഇന്ത്യക്കാരനായിരുന്നു, എന്നാൽ ജനങ്ങളുടെ മനുഷ്യൻ കൂടിയായിരുന്നു. അദ്ദേഹം ജനക്കൂട്ടത്തെ സ്നേഹിക്കുകയും അവരോട് ആവേശത്തോടെ അഭിസംബോധന ചെയ്യുകയും ചെയ്തു”

ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ സ്കൂൾ വിദ്യാർത്ഥിയായിരുന്ന റസ്കിൻ ബോണ്ട്, ഷിംലയിലെ തന്റെ ബോർഡിംഗ് സ്കൂളിൽ ത്രിവർണ്ണ പതാക ഉയർത്തിയതും മുതലുള്ള അനുഭവങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നു. പുസ്തകത്തിൽ ബോണ്ട് ഇന്ത്യയുടെ നദികളും, വനങ്ങളും, സാഹിത്യവും സംസ്കാരവും, കാഴ്ചകൾ, ശബ്ദങ്ങൾ, നിറങ്ങൾ വൈവിധ്യമാർന്ന ഘടകങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

Story Highlights: nehru-peoples-man-pm-modi-has-yogic-willpower

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top