റെയ്നയെ മിസ് ചെയ്യും; ഫോമൗട്ടായതിനാലാണ് വാങ്ങാതിരുന്നത്: ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ

ഐപിഎലിൽ സുരേഷ് റെയ്നയെ മിസ് ചെയ്യുമെന്ന് താരത്തിൻ്റെ മുൻ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ. ഐപിഎൽ ലേലത്തിൽ റെയ്നയെ ടീമിലെടുക്കാതിരുന്നതിന് ആരാധകർ ഫ്രാഞ്ചൈസിക്കെതിരെ വിമർശനമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കാശി വിശ്വനാഥൻ രംഗത്തെത്തിയത്.
“കഴിഞ്ഞ 12 വർഷമായി ചെന്നൈയുടെ ഏറ്റവും സ്ഥിരതയുള്ള താരങ്ങളിൽ ഒരാളാണ് സുരേഷ് റെയ്ന. റെയ്നയെ വാങ്ങാത്തത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ടീം സയോജനം ഫോമുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. റെയ്ന ടീമിൽ ശരിയാവില്ല എന്ന് തോന്നാനുള്ള പല കാരണങ്ങളിൽ ഒന്നാണ് ഇത്. ഞങ്ങൾ റെയ്നയെയും ഫാഫ് ഡുപ്ലെസിയെയും മിസ് ചെയ്യും. അവരൊക്കെ കഴിഞ്ഞ പതിറ്റാണ്ടിൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.”- കാശി വിശ്വനാഥൻ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.
Story Highlights: will miss raina csk ceo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here