Advertisement

എം.എം മണിയും സഹോദരൻ ലംബോധരനും ഉണ്ടാക്കിയത് കോടികൾ; കെ.എസ്.ഇ.ബിയിൽ നടന്നത് കോടികളുടെ അഴിമതി: കെ.സുരേന്ദ്രൻ

February 17, 2022
1 minute Read

കെ എസ് ഇ ബിയിൽ നടന്നത് കോടികളുടെ അഴിമതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ വൈദ്യുത വകുപ്പ് മന്ത്രി എം എം മണിയും സഹോദരൻ ലംബോധരനും ഉണ്ടാക്കിയത് കോടികളെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടും മുഖ്യമന്തി മിണ്ടുന്നില്ല. ലാലു പ്രസാദ് യാദവിനെപ്പോലെയാണ് എം എം മണിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കെ എസ് ഇ ബി അഴിമതി വിവരങ്ങൾ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് തന്നെ അക്കമിട്ട് നിരത്തിയ സാഹചര്യം ആണ് ഉള്ളത്. അതുകൊണ്ട് തന്നെ കെ എസ് ഇ ബിയുമായി ബന്ധപ്പെട്ടുയർന്ന അഴിമതികളിൽ സമഗ്ര അന്വേഷണം വേണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പിൽ വൻ അഴിമതിയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി സതീശനും ആരോപിച്ചിരുന്നു. കെ.എസ്.ഇ.ബി ചെയർമാന്റെ പരാമർശങ്ങളിൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതിയെന്ന പ്രതിപക്ഷ ആരോപണം സത്യമെന്ന് തെളിഞ്ഞു. കെ.എസ്.ഇ.ബി പാർട്ടി ഓഫിസ് പോലെ പ്രവർത്തിച്ചു. പുതിയ മന്ത്രി പഴയ മന്ത്രിയെ വിരട്ടുന്നു. എം എം മണിയുടെ ഭീഷണിപ്പെടുത്തൽ ചെയർമാന്റെ ഭീഷണിപ്പെടുത്തലിൽ ഭയമുള്ളതിനാലാണ്. പ്രതിപക്ഷം 600 കോടി രൂപ നഷ്ടം വരുത്തിയതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Read Also : ‘വൈദ്യുതി വാങ്ങാനുള്ള കരാര്‍ നിയമവിരുദ്ധം’; കെഎസ്ഇബി ജീവനക്കാരുടെ സമരത്തെ പിന്തുണച്ച് എ കെ ബാലന്‍

ഇതിനിടെ കെഎസ്ഇബി ചെയർമാന്റെ വിമർശനത്തിൽ മറുപടിയുമായി മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി രംഗത്തെത്തിയിരുന്നു . തൻറെ ഭരണ കാലത്ത് എല്ലാം നിയമപരമായാണ് ചെയ്‌തതെന്ന്‌ എം എം മണി വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് പറയാം. വൈദ്യുതി മന്ത്രി അറിഞ്ഞിട്ടാണോ ചെയർമാൻ ഇക്കാര്യങ്ങൾ പറഞ്ഞതെന്നും എം എം മണി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബോർഡിൽ പൊലീസ് സംരക്ഷണം വേണ്ടി വന്നില്ല. ഇപ്പോൾ വൈദ്യുതി ഭവനിൽ പൊലീസിനെ കയറ്റേണ്ട നിലയിൽ കാര്യങ്ങൾ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: K Surendran on KSEB Scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top