Advertisement

കാക്കനാട് ലഹരിക്കടത്ത് കേസിലെ പ്രതി ഷംസുദ്ദീൻ സേട്ടിന് ശ്രീലങ്കൻ മാഫിയയുമായി ബന്ധം; എക്‌സൈസ് ക്രൈംബ്രാഞ്ച്

February 17, 2022
1 minute Read

കാക്കനാട് ലഹരിക്കടത്ത് കേസിലെ പ്രതി ഷംസുദ്ദീൻ സേട്ടിന് ശ്രീലങ്കൻ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച്. ഷംസുദ്ദീൻ ചെന്നൈയിൽ ലഹരി എത്തിക്കുന്നത് ശ്രീലങ്കയിൽ നിന്നാണ്. ഷംസുദ്ദീന്റെ മകളും മരുമകനും ലഹരിക്കടത്തിന് ശ്രീലങ്കയിൽ അറസ്റ്റിലായിരുന്നു. ലഹരിക്കടത്ത് നിയന്ത്രിക്കുന്നത് ജയിലുള്ള മരുമകനെന്ന് ഷംസുദ്ദീൻ വെളിപ്പെടുത്തി.

കാക്കനാട് മയക്കുമരുന്ന് കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.25 പ്രതികളുളള കേസിൽ അറസ്റ്റിലായ 19 പേർക്കെതിരെയാണ് ആദ്യകുറ്റപത്രം. ബാക്കിയുള്ള ആറ് പ്രതികൾ ഒളിവിലാണ്. ഇവരിൽ മൂന്ന് പേർ വിദേശത്തേക്ക് കടന്നതായും കുറ്റപത്രത്തിൽ പറയുന്നു. മയക്കുമരുന്ന് കടത്തൽ, ഗൂഢാലോചന, സാമ്പത്തിക സഹായം ചെയ്യുക തുടങ്ങിയവയാണ് ഇതിൽ പ്രധാനവകുപ്പുകൾ.

കഴിഞ്ഞ ഓഗസ്റ്റ് 19ന് കാക്കനാട്ടെ അപ്പാർട്ട്മെൻ്റിൽ നിന്നും 84 ഗ്രാം മെത്താംഫിറ്റമിൻ മയക്കുമരുന്ന് പിടികൂടിയ കേസിലാണ് എക്സൈസ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതി മുഹമ്മദ് ഫവാസ്, രണ്ടാം പ്രതി ശ്രീമോൻ, മൂന്നാം പ്രതി മുഹമ്മദ് അജ്മൽ, നാലാം പ്രതി അപ്ശൽ മുഹമ്മദ്, അഞ്ചാം പ്രതി ശബ്ന മനോജ്, ആറാം പ്രതി തയ്യിബ ഔലാദ് എന്നിവരാണ് പ്രതികൾ.

കേസിൽ അറസ്റ്റിലായ എല്ലാവരും ഇപ്പോഴും ജയിലിലാണ്. ഒളിവിലുള്ളവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മൂന്നു പ്രതികൾ വിദേശത്തേക്ക് കടന്നതായി ക്രൈം ബ്രാഞ്ച് അറിയിച്ചു. ഇവർക്കായി എമിഗ്രേഷൻ ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. സ്പെയിനിൽ നിന്ന് ശ്രീലങ്ക വഴിയും നേരിട്ടും ചെന്നൈയിലെത്തിക്കുന്ന ലഹരിമരുന്ന് കേരളത്തിലെത്തിച്ച് വിൽപന നടത്തുന്നതായിരുന്നു ഇവരുടെ രീതിയെന്ന് എക്‌സൈസ് അസിസ്റ്റൻ്റ് കമ്മീഷണറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ ഒളിവിൽ കഴിയുന്ന 25-ാം പ്രതിയായ ചെന്നൈ സ്വദേശിയായ ഷംസുദ്ദീൻ സേട്ടിൽ നിന്നാണ് പ്രതികൾ രാസ ലഹരിമരുന്ന് വാങ്ങിയത്.

Read Also : കാക്കനാട് ലഹരിവേട്ട; കേസിലെ മൊത്തക്കച്ചവടക്കാരൻ എക്‌സൈസ് പിടിയിൽ

എറണാകുളത്തു വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി നടത്തിയ റെയ്ഡിൽ 1.085 കിലോഗ്രാം മെത്താംഫിറ്റമിൻ കൂടി പിടികൂടിയിരുന്നു. രണ്ടാമതായി രജിസ്റ്റർ ചെയ്ത ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights: Kakkanad drug trafficking case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top