കേരള പ്രീമിയര്‍ ലീഗ്; ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

കേരള പ്രീമിയര്‍ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കോവളം എഫ്സിയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുന്‍ ചാമ്പ്യന്‍മാരെ തോല്‍പിച്ചത്. ആദ്യപകുതിയിലായിരുന്നു കോവളത്തിന്റെ മൂന്ന് ഗോളുകളും. എസ് സ്റ്റാലിന്‍ ഇരട്ട ഗോള്‍ നേടി. ടി സ്റ്റെവിന്‍ ആണ് മൂന്നാം ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിനായി 87ാം അനില്‍ രാമ ഗോയങ്കര്‍ ആശ്വാസ ഗോള്‍ നേടി. സ്റ്റാലിനാണ് കളിയിലെ താരം. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ റിയല്‍ മലബാര്‍ എഫ്സി മറുപടിയില്ലാത്ത ഒരു ഗോളിന് വയനാട് യുണൈറ്റഡ് എഫ്സിയെ തോല്‍പ്പിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ആഷിഫാണ് വിജയ ഗോള്‍ നേടിയത്. കളിയിലെ താരവും ആഷിഫ് തന്നെ. ഇന്ന് എ ഗ്രൂപ്പില്‍ ഗോകുലം കേരള-ഐഫ മത്സരം. ആദ്യമത്സരത്തില്‍ ഗോകുലം തോറ്റിരുന്നു. ബി ഗ്രൂപ്പില്‍ കേരള യുണൈറ്റഡ് തിരുവനന്തപുരം ലിഫയെ നേരിടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here