Advertisement

കുവൈറ്റില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നു; അനുമതി നല്‍കി ആരോഗ്യമന്ത്രാലയം

February 17, 2022
Google News 1 minute Read
kuwait schools reopen

കുവൈറ്റ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതോടെ രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ പൂര്‍ണതോതില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. ദേശീയ അവധി ദിനങ്ങള്‍ക്ക് മുന്‍പായി വിദ്യാഭ്യാസ മന്ത്രി ഡോ. അലി ഫഹദ് അല്‍ മുത്ഥാഫിന്റെ അധ്യതക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകും. യോഗം സംബന്ധിച്ച് നിലവില്‍ അറിയിപ്പുകള്‍ വന്നിട്ടില്ലെങ്കിലും ഈയാഴ്ച തന്നെയുണ്ടാകുമെന്നാണ് സൂചന.

സ്‌കൂളുകളില്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ക്ലാസ് സംവിധാനം തുടരണമോ എന്ന കാര്യത്തിലടക്കം യോഗത്തില്‍ തീരുമാനിക്കും. സ്‌കൂളുകള്‍ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനത്തിലേക്ക് മാറുന്നതിന് മുന്‍പ് മന്ത്രാലയത്തിന് ചില നടപടിക്രമങ്ങള്‍ ഉറപ്പാക്കേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.

Read Also : സ്‌പൈസ് ജെറ്റിന്റെ സൗദി ചാര്‍ട്ടേഡ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; സര്‍വീസുകള്‍ ഇങ്ങനെ

അതേസമയം കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1917 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 4661 പേരാണ് രാജ്യത്ത് കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 23,703 പുതിയ സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. കുവൈറ്റില്‍ നിലവില്‍ 393 പേര്‍ കൊവിഡ് ചികിത്സയിലും തീവ്ര പരിചരണ വിഭാഗത്തിലും കഴിയുന്നുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. 8.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Story Highlights: kuwait schools reopen, covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here