Advertisement

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യം; കേരളം സുപ്രിംകോടതിയില്‍

February 17, 2022
1 minute Read
mullapperiyar

മുല്ലപ്പെരിയാര്‍ കേസിലെ വിധി പുനഃപരിശോധിക്കണമെന്നും പുതിയ ഡാം അനിവാര്യമാണെന്നും ആവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയില്‍. പൊതുതാല്‍പര്യഹര്‍ജികളില്‍ വാദം തുടങ്ങാനിരിക്കേ, വാദമുഖങ്ങള്‍ കേരളം രേഖാമൂലം സമര്‍പ്പിച്ചു.

ബലപ്പെടുത്തല്‍ നടപടികള്‍ കൊണ്ട് 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ് നീട്ടാന്‍ കഴിയില്ലെന്നും പരിസ്ഥിതി മാറ്റങ്ങളും കേരളം ചൂണ്ടിക്കാട്ടി. ജലനിരപ്പ് 142 അടിയാക്കാന്‍ അനുമതി നല്‍കിയ 2014ലെ വിധി പുനഃപരിശോധിക്കണം. ആവശ്യമെങ്കില്‍ വിശാല ബെഞ്ചിന് വിടണം.

Read Also : മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ പുതിയ പരിശോധനയ്ക്ക് സമയമായെന്ന് കേന്ദ്ര ജലകമ്മീഷന്‍

കേരളത്തിന് സുരക്ഷയും, തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കുന്നതിനാണ് പരിഹാരശ്രമങ്ങള്‍ ഉണ്ടാകേണ്ടത്. മേല്‍നോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കല്‍ അടക്കം നിര്‍ദേശങ്ങളും കേരളം മുന്നോട്ടുവച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത മുഖേനയാണ് കേരളം വാദമുഖങ്ങള്‍ രേഖാമൂലം സമര്‍പ്പിച്ചത്.

Story Highlights: mullapperiyar, kerala, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top