ചോറ്റാനിക്കരയിൽ മകം തൊഴലിനെത്തി നയൻതാരയും വിഗ്നേഷ് ശിവനും; വിഡിയോ

ചോറ്റാനിക്കരയിൽ മകം തൊഴലിനെത്തി തെന്നിന്ത്യൻ താരം നയൻതാരയും വിഗ്നേഷ് ശിവനും. രണ്ട് മണിയോടെയാണ് ദേവീ ദർശനത്തിനായി ചോറ്റാനിക്കരയിൽ നട തുറന്നത്. സിനമാ താരങ്ങളായ പാർവതിയും നയൻതാരയും മകം തൊഴലിനായി എത്തി. പ്രതിശ്രുധ വരനും തമിഴ് സിനിമാ സംവിധായകനുമായ വിഗ്നേഷിനൊപ്പമാണ് നയൻതാര ചോറ്റാനിക്കരയിൽ എത്തിയത്.
തിരക്കനുഭവപ്പെട്ടുവെങ്കിലും കൃത്യമായി തിരക്ക് നിയന്ത്രിച്ചുകൊണ്ടായിരുന്നു ഭക്തരെ പ്രവേശിപ്പിച്ചത്. സർവാഭരണ വിഭൂഷിതയായി ചുവന്ന പട്ടുടുത്ത് ദേവീ ദർശനം രാത്രി പത്ത് മണി വരെ നീളും.
സ്ത്രീകളെ സമ്പന്ദിച്ച് നെടുമംഗല്യംത്തിന് വേണ്ടിയാണ് ഇഷ്ടവരദായിനിയായ ചോറ്റാനിക്കര ദേവിയെ തൊഴാൻ എത്തുന്നത്. ഈ ദിവസം ഉച്ചയ്ക്ക് ദേവീ ദർശനം നടത്തുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.
Story Highlights: nayantara chottanikkara makam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here