Advertisement

സ്പേസ് എക്സിന്റെ ആദ്യ ബഹിരാകാശ നടത്തം; ചരിത്ര ദൗത്യത്തിന് മലയാളത്തിന്റെ മരുമകളും…

February 17, 2022
Google News 2 minutes Read

സ്പേസ് എക്സിന്റെ ആദ്യ ബഹിരാകാശ നടത്തത്തിൽ സ്പേസ് എക്സ് എന്‍ജിനീയര്‍ അന്ന മേനോനും. യുഎസ് ശതകോടീശ്വരന്‍ ജാറദ് ഐസക്മാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച ദൗത്യത്തിലാണ് മലയാളത്തിന്റെ മരുമകളും ഉൾപ്പെട്ടിരിക്കുന്നത്. യുഎസ് വ്യോമസേനയിലെ ലെഫ്റ്റണന്റ് കേണലായിരുന്നു അന്ന മേനോന്‍. മലയാളിയായ ഡോ. അനില്‍ മേനോനാണ് അന്നയുടെ ഭർത്താവ്. നാസായുടെ ഭാവി യാത്രാസംഘത്തിൽ ഉൾപ്പെട്ടയാളാണ് അനിൽ. ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ വിക്ഷേപ കമ്പനിയായ സ്‌പേസ് എക്‌സിലെ ബഹിരാകാശ ദൗത്യങ്ങളുടെ എന്‍ജിനീയറിങ് മേധാവിയാണ് അന്ന. ഇതിനുമുൻപ് മിഷന്‍ ഡയറക്ടറായും ക്രൂ കമ്മ്യൂണിക്കേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെമോ–2, ക്രൂ–1 , സിആർഎസ്–22, 23 തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങളിൽ മിഷൻ കൺട്രോളിലും അന്ന പ്രവർത്തിച്ചിട്ടുണ്ട്. 7 വർഷം നാസയിലും പ്രവർത്തിച്ചിട്ടുണ്ട്.

പൊലാരിസ് എന്നു പേരുള്ള 3 ഭാഗ ദൗത്യപരമ്പരയായ പൊലാരിസിന്റെ ഒന്നാം ഭാഗമാണ് പൊലാരിസ് ഡോൺ. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാകും ഡ്രാഗൺ പേടകത്തിലേറി, ഫാൽക്കൺ റോക്കറ്റിൽ ദൗത്യത്തിന്റെ വിക്ഷേപണം.‌ നിരവധി ലക്ഷ്യങ്ങളുള്ള ദൗത്യമാണ് പോളാരിസ് ഡോൺ. അതുകൊണ്ട് പലതരത്തിലുള്ള വെല്ലുവിളികളും നേരിടേണ്ടതായി വരും. ആ വെല്ലുവിളികളെയെല്ലാം അതിജീവിക്കാനും നേരിടാനും പ്രാപ്തരായവരെയാണ് ഈ പ്രോഗ്രമിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാകും ഡ്രാഗൺ പേടകത്തിലേറി, ഫാൽക്കൺ റോക്കറ്റിൽ ദൗത്യത്തിന്റെ വിക്ഷേപണം.‌ മസ്കിന്റെ സ്റ്റാർലിങ്ക് കമ്പനിയുടെ ലേസർ ആശയവിനിമയ പദ്ധതിയുടെ പരീക്ഷണങ്ങൾ നടത്തുക, ബഹിരാകാശ വാഹനങ്ങൾ ഇതുവരെ കൈവരിച്ച ഏറ്റവും ഉയർന്ന ഭൗമ ഭ്രമണപഥം നേടുക, ബഹിരാകാശ യാത്രികർ നേരിടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്തുക തുടങ്ങിയവയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ. സ്പേസ് എക്സിന്റെ ഭാവി യാത്രകൾക്കുള്ള പ്രോട്ടോക്കോളുകൾ തയാറാക്കുന്നതും പൊലാരിസ് ഡോൺ യാത്രാസംഘമാണ്.

Read Also : ഡൗൺസ് സിൻഡ്രോം ബാധിച്ച 11 വയസ്സുകാരിയെ കളിയാക്കി; അവളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് രാജ്യത്തിന്റെ പ്രസിഡന്റ്…

അന്നയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്. അന്നയ്ക്ക് എല്ലാ പിന്തുണയുമായി ഭർത്താവ് അനിലും ഒപ്പമുണ്ട്. അനിലിന്റെ പിതാവ് ശങ്കര മേനോൻ യുഎസിലേക്ക് കുടിയേറി പാർത്തതാണ്. അമ്മ യുക്രൈന്‍കാരിയായ ലിസ സാമോലെങ്കോ. സ്പേസ് എക്സിന്റെ ആദ്യത്തെ ഫ്‌ളൈറ്റ് സര്‍ജനായും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശ യാത്രികരെ കൊണ്ടുപോകുന്നതിനുള്ള വിവിധ പര്യവേഷണങ്ങള്‍ക്കായി ക്രൂ ഫ്‌ളൈറ്റ് സര്‍ജനായും നാസയില്‍ സേവനമനുഷ്ഠിച്ചു.

Story Highlights: SpaceX Engineer Anna Menon To Be Among Crew Of New Space Mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here