ഡൗൺസ് സിൻഡ്രോം ബാധിച്ച 11 വയസ്സുകാരിയെ കളിയാക്കി; അവളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് രാജ്യത്തിന്റെ പ്രസിഡന്റ്…

പണത്തിന്റെ പേരിലും നമ്മളിലെ വ്യത്യാസങ്ങളുടെ പേരിലുമെല്ലാം സമൂഹത്തിൽ നമ്മൾ പരിഹസിക്കപ്പെടാറുണ്ട്. ചിലപ്പോഴെങ്കിലും എല്ലാവരും തുല്യരാണ് ആരും നമ്മളെക്കാൾ ചെറുതല്ല എന്ന സത്യം മറന്നുപോകാറുമുണ്ട്. അവിടെ നമുക്ക് മാതൃകയാവുകയാണ് നോർത്ത് മാസിഡോണിയൻ പ്രസിഡന്റ് സ്റ്റീവോ പെൻഡറോവ്സ്കി. സ്‌കൂളിൽ വെച്ച് പരിഹാസങ്ങൾക്കിരയായ ഡൗൺ സിൻഡ്രോം ബാധിച്ച ഒരു 11 വയസ്സുകാരിയെ സ്‌കൂളിലേക്ക് അനുഗമിച്ചാണ് പ്രസിഡന്റ് ഇതിനെ ചോദ്യം ചെയ്തത്.
എംബ്ല അഡെമി എന്ന പെൺകുട്ടിയാണ് ഡൗൺ സിൻഡ്രോം മൂലം അവളുടെ സ്കൂളിൽ പരിഹസിക്കപ്പെട്ടത്. പ്രസിഡന്റ് സ്റ്റീവോ പെൻഡറോവ്സ്കി അതിനെക്കുറിച്ച് അറിയുകയും അവളെയും അവളുടെ കുടുംബത്തെയും കാണാൻ തീരുമാനിക്കുകയും ചെയ്തു. എംബ്ലയെയും അവളുടെ മാതാപിതാക്കളെയും അവരുടെ വീട്ടിൽ വെച്ച് കണ്ടതിന്റെ വീഡിയോയും അദ്ദേഹം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. അദേഹം എംബ്ലയ്ക്ക് കുറച്ച് പുസ്തകങ്ങൾ സമ്മാനിക്കുകയും അവളോടൊപ്പം കൈപിടിച്ച് സ്കൂളിലേക്ക് അനുഗമിക്കുകയും ചെയ്തു.
വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, “ഗോസ്തിവാറിൽ നിന്നുള്ള 11 വയസ്സുള്ള എംബ്ല അഡെമിയുടെ കുടുംബത്തെ സന്ദർശിക്കുന്നു. എംബ്ലയുടെ സാഹചര്യം നമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മൾ പിന്തുടരുന്ന മുൻവിധികളെക്കുറിച്ചും വൈകല്യമുള്ള കുട്ടികൾക്ക് കൂടുതൽ സംരക്ഷണവും പരിചരണവും നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമാണ്.”
ഈ സമൂഹത്തിൽ നാമെല്ലാവരും തുല്യരാണ്. എന്റെ പിന്തുണ നൽകാനും എല്ലാവരെയും സമൂഹത്തിൽ ഉൾപെടുത്താൻ അവബോധം വളർത്താനുമാണ് ഞാൻ ഇവിടെ വന്നത് എന്നും പ്രസിഡന്റ് പെൻഡറോവ്സ്കി പറഞ്ഞു. വീഡിയോയ്ക്ക് മുമ്പ് അദ്ദേഹം ചില ചിത്രങ്ങളും പോസ്റ്റ് ചെയ്തു. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, “ഗോസ്തിവാറിൽ എംബ്ലയ്‌ക്കൊപ്പം ചെലവഴിച്ച അത്ഭുതകരമായ ദിവസം. നമ്മുടെ മുൻവിധികൾ കുട്ടികളുടെ അവകാശങ്ങളേക്കാൾ ശക്തമാകരുത്. എംബ്ലയുടെയും എല്ലാ കുട്ടികളുടെയും പുഞ്ചിരിക്ക് നമ്മളെല്ലാവരും തുല്യമായി ഉത്തരവാദികളാണ്.”
Read Also : മുത്തശ്ശിയെ ഇഷ്ടപെട്ടെന്ന് സോഷ്യൽ മീഡിയ; വൈറലായി ആദ്യമായി പാസ്ത കഴിക്കുന്ന വീഡിയോ…
ഡൗൺ സിൻഡ്രോം എന്നത് പഠനവൈകല്യങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, വ്യതിരിക്തമായ മുഖ സവിശേഷതകൾ എന്നിവയ്ക്ക് കാരണമാകുന്ന ഒരു ജനിതക അവസ്ഥയാണ്. പ്രസിഡന്റ് പെൻഡറോവ്സ്കി എംബ്ലയുടെ മാതാപിതാക്കളോട് അവളും അവളുടെ കുടുംബവും ദിവസവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയും പരിഹാരങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഇത് എംബ്ലയെപ്പോലുള്ള കുട്ടികളെ സഹായിക്കും. എന്നാൽ അവരിൽ നിന്ന് എങ്ങനെ ആത്മാർത്ഥമായി സന്തോഷിക്കാനും സ്നേഹം പങ്കിടാനും ഐക്യദാർഢ്യമുള്ളവരായിരിക്കാനും പഠിക്കാൻ ഇത് സഹായകമാകും,” പ്രസിഡന്റ് തന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രസിഡന്റ് പെൻഡറോവ്‌സ്‌കി പോസ്റ്റ് ചെയ്ത ഫോട്ടോകളും വീഡിയോയും സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധ നേടി.
Story Highlights: North Macedonia’s president walks bullied girl with Down’s syndrome to school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here