Advertisement

മുത്തശ്ശിയെ ഇഷ്ടപെട്ടെന്ന് സോഷ്യൽ മീഡിയ; വൈറലായി ആദ്യമായി പാസ്ത കഴിക്കുന്ന വീഡിയോ…

February 14, 2022
Google News 3 minutes Read

സോഷ്യൽ മീഡിയ കൗതുകങ്ങളുടെ ലോകം കൂടിയാണ്. നമ്മൾ അറിയാത്ത കണ്ടു പരിചയപോലും ഇല്ലാത്ത എത്രയെത്ര ആളുകളുടെ വീഡിയോ നമ്മുടെ ഫീഡുകളിലൂടെ എന്നും കടന്നുപോകുന്നു. ആദ്യമായി പാസ്ത കഴിക്കുന്ന ഒരു മുത്തശിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ നിഷ്കളങ്കമായ ചിരിയും പാസ്തയുടെ രുചി അറിയുമ്പോൾ ഉള്ള മുത്തശ്ശിയുടെ ഭാവങ്ങളും ആളുകൾക്ക് ഏറെ ഇഷ്ടത്തോടെയാണ് സ്വീകരിച്ചത്. 90 വയസ്സുള്ള മുത്തശ്ശിയുടെ പ്രായം. ഡാഷ് ഓഫ്‌ഡെലിഷ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഫുഡ് വ്‌ളോഗറാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പാസ്ത കഴിച്ചതിന് ശേഷം ഫുഡ് നന്നായി ഉണ്ടാക്കിയെന്നും കൊള്ളാമെന്നും മുത്തശ്ശി പറഞ്ഞു. മുത്തശ്ശിയോട് പെൺക്കുട്ടി പാസ്ത ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. അതിന് മറുപടിയായാണ് പാസ്ത കൊള്ളാമെന്നും നന്നായിട്ടുണ്ടെന്നും മുത്തശ്ശി പറയുന്നത്. മുത്തശ്ശി കൊള്ളാമെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. ക്ഷണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വളരെ ആവേശത്തോടെയാണ് മുത്തശ്ശി സംസാരിക്കുന്നത്. ഇപ്പോൾ ഇംഗ്ലീഷ് പഠിക്കുന്ന തിരക്കിലാണ് മുത്തശ്ശിയെന്നും ക്യാപ്ഷനില്‍ വ്‌ളോഗര്‍ പറയുന്നുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എന്താണെങ്കിലും മുത്തശ്ശിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ഇംഗ്ലീഷ് കലർന്ന മുത്തശ്ശിയുടെ സംസാരവും ആളുകൾക്ക് ഏറെ ഇഷ്ടപ്പെട്ടു. ഇതുവരെ ഒന്നരലക്ഷത്തില്‍ അധികം പേരാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ കണ്ടിരിക്കുന്നത്. 10000-ല്‍ പരം ലൈക്കുകളും അനേകം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.

Story Highlights: This Naani’s Reaction After Having Pasta For The First Time Is Priceless

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here