സ്‌പൈസ് ജെറ്റിന്റെ സൗദി ചാര്‍ട്ടേഡ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; സര്‍വീസുകള്‍ ഇങ്ങനെ

സ്‌പൈസ് ജെറ്റിന്റെ സൗദി ചാര്‍ട്ടേഡ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കുമാണ് സര്‍വീസുകള്‍ നടത്തുന്നത്. ഇന്ന് രാവിലെ എട്ട് മണിക്ക് കോഴിക്കോട് റിയാദ് സെക്ടറില്‍ സര്‍വീസ് ആരംഭിക്കും. ഫെബ്രുവരി 19, 23, 26 തീയതികളില്‍ കോഴിക്കോട് റിയാദ് സെക്ടറിലും 20, 28 കോഴിക്കോട് ജിദ്ദ സെക്ടറിലും 22 ന് കൊച്ചി ജിദ്ദാ സെക്ടറിലും സര്‍വീസുണ്ടാകും.
ഫെബ്രുവരി 20, 22 തീയതികളില്‍ ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്കും സര്‍വീസുണ്ടാകും. നാട്ടില്‍ നിന്ന് സൗദിയിലേക്ക് 23000 രൂപയാണ് ടിക്കറ്റ് നിരക്ക്. ജിദ്ദയിലേക്ക് ക്വാറന്റൈന്‍ പാക്കേജ് ഉള്‍പ്പെടെ 45,000 മുതല്‍ 47,000 രൂപ വരെയും റിയാദിലേക്ക് ക്വാറന്റൈന്‍ പാക്കേജ് ഉള്‍പ്പെടെ 42,000 മുതല്‍ 44,000 രൂപയും വരെയാണ് ഈടാക്കുന്നത്.
Read Also : കുവൈറ്റില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്
ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഈടാക്കുന്നത് ഏതാണ്ട് 450 റിയാലാണ്. റിയാദില്‍ നിന്ന് ലഖ്‌നൗവിലേക്കും വിമാനസര്‍വീസുണ്ടാകും. സൗദിയിലേക്ക് 30 കിലോയും നാട്ടിലേക്ക് 40 കിലോയും ബാഗേജും അനുവദിക്കും. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി ലഭിക്കാത്തത് കാരണം കഴിഞ്ഞ പത്താം തീയതിക്ക് ശേഷം നിര്‍ത്തിവെച്ച സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.
Story Highlights: spicejet services
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here