ബാബുവിനെ രക്ഷിക്കുന്നതില്‍ വീഴ്ച: ഫയർ ഓഫീസർക്ക് സ്ഥലം മാറ്റം

പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താന്‍ അഗ്നിശമനസേന ഫലപ്രദമായി ഇടപെട്ടില്ലെന്ന റിപ്പോര്‍ട്ടില്‍ നടപടി. പാലക്കാട് ജില്ലാ ഫയര്‍ ഓഫിസര്‍ വി.കെ.ഋതീജിനെ തൃശൂർ വിയൂര്‍ അക്കാദമിയിലേക്ക് സ്ഥലം മാറ്റി. ചെറാട് മലയിലെ രക്ഷാപ്രവർത്തനത്തിലെ ഏകോപനം ഇല്ലായ്മയിൽ വിശദീകരണം തേടിയിരുന്നു
പാലക്കാട് സ്റ്റേഷന്‍ ഓഫിസര്‍ ആര്‍.ഹിദേഷിനെ കഞ്ചിക്കോട്ടേക്കും കഞ്ചിക്കോട് സ്റ്റേഷന്‍ ഓഫിസര്‍ ജോമി ജേക്കബിനെ പാലക്കാട്ടേക്കും സ്ഥലം മാറ്റി. മലപ്പുറം ജില്ലാ ഫയര്‍ ഓഫിസര്‍ ടി.അനൂപിനാണ് പാലക്കാട് ജില്ലയുടെ ചുമതല.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
റീജിയണല്‍ ഫയര്‍ ഓഫിസറുടെ അന്വേഷണത്തില്‍ ചെറാട് മലയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിശമനസേന ഫലപ്രദമായി ഇടപെട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
Story Highlights: babu-rescue-mission-fire-force-district-fire-officer-transferd
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here