എത്ര ഇരുട്ടായാലും സൂര്യന്‍ വീണ്ടും ഉദിക്കും; വൈറല്‍ ചിത്രങ്ങളുമായി വീണ്ടും മഞ്ജു

മഞ്ജു വാര്യരുടെ പുതിയ സിനിമയായ ആയിഷയുടെ ചിത്രീകരണം യുഎഇയില്‍ പുരോഗമിക്കുകയാണ്. ഷൂട്ടിനിടെ വെളുത്ത ടീഷര്‍ട്ടും ചാരനിറത്തിലുള്ള ജാക്കറ്റുമണിഞ്ഞ് കൂളിംഗ് ഗ്ലാസും വെച്ച് സ്‌റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എത്ര ഇരുട്ടായാലും സൂര്യന്‍ വീണ്ടും ഉദിക്കും എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വാര്യര്‍ ഫേസ് ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ജുവിന്റെ സ്റ്റൈലിഷ് ചിരി ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനമാണെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
മഞ്ജുവിന്റെ വ്യത്യസ്തമായ സ്റ്റേറ്റ്‌മെന്റുകളും പുതിയ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷമാകാറുണ്ട്. രൂപഭാവങ്ങളിലും ഏറെ വ്യത്യസ്തയാണ് രണ്ടാം വരവിലെ മഞ്ജു. ഓരോദിവസവും കൂടുതല്‍ ചെറുപ്പമായിക്കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് രണ്ടാംവരവിലെ ചിത്രങ്ങളിലെല്ലാം കാണാന്‍ സാധിക്കുന്നത്. സോഷ്യല്‍ മീഡിയയിലും മഞ്ജുവിന്റെ പുതിയ ലുക്കിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Read Also : തിരുവനന്തപുരം മേയര്‍ ആര്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം
മഞ്ജു ആദ്യമായി അഭിനയിച്ചത് 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ.് സല്ലാപം (1996) എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധേയയാവുന്നത്. അതിനു ശേഷം മലയാള സിനിമകളില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളെ മഞ്ജു മനോഹരമായി അവതരിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1999ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. 1999ല്‍ ഇറങ്ങിയ പത്രമാണ് വിവാഹത്തിന് മുന്‍പ് മഞ്ജു അഭിനയിച്ച അവസാന സിനിമ.
16 വര്‍ഷങ്ങള്‍ക്കു ശേഷം 2014ല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്കുള്ള തിരിച്ചു വരവ് നടത്തിയത്. രണ്ടാം വരവില്‍ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു അരങ്ങേറ്റം കുറിച്ചു. ‘അസുരന്‍’ എന്ന വെട്രിമാരന്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ കണ്ടത് മഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളില്‍ ഒന്നാണ്.
Story Highlights: Manju again with viral pictures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here