മാറ്റത്തിന്റെ വഴിയിൽ മുന്നോട്ട്; പറ്റേണിറ്റി ലീവ് എടുക്കാന്‍ പരാഗ് അഗര്‍വാൾ, അഭിനന്ദനവുമായി അനുഷ്‌ക ശര്‍മ്മ

മാറ്റങ്ങളുടെ വഴിയിലാണ് നമ്മുടെ ഈ സമൂഹം. തൊഴിൽ മേഖലയും വിദ്യാഭ്യാസ മേഖലയും തുടങ്ങി സമൂഹത്തിന്റെ പല മേഖലകളിലും ഈ മാറ്റം പ്രതിഫലിക്കുന്നുണ്ട്. വലിയൊരു വിഭാഗം തന്നെ കുഞ്ഞിന്റെ ഉത്തരവാദിത്വം അമ്മയ്ക്ക് മാത്രമാണ് എന്ന് വിശ്വസിച്ചിരുന്ന ചിന്തയിൽ നിന്ന് നമ്മൾ ഏറെ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുഞ്ഞു ജനിച്ചാല്‍ അമ്മക്ക് മറ്റേണിറ്റി അവധി ഉണ്ടെങ്കിലും അച്ഛന് പറ്റേണിറ്റി ലീവ് നല്‍കുന്നത് നമ്മുടെ നാട്ടില്‍ ഇന്നും അത്ര പതിവുള്ള കാഴ്ചയല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമാണ് ഇന്ത്യന്‍ വംശജനും ട്വിറ്റര്‍ സി.ഇ.ഒ. പരാഗ് അഗര്‍വാളിന്റെ ട്വീറ്റ്.
It’s amazing to work at a company where the executives lead by example and take the generous Parental Leave given to all employees ?
— Twitter Parents (@TwitterParents) February 16, 2022
Congrats to Twitter Parents Executive Chair, @paraga, on this exciting news! #LoveWhereYouWork #WatchUsWingIt https://t.co/GCLuyNpxKb
രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് ശേഷം ഏതാനും ആഴ്ച പറ്റേണിറ്റി ലീവിലായിരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ട്വിറ്റര്‍ സി.ഇ.ഒ.യും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗര്‍വാള്‍. ഭാര്യ വിനീതയ്ക്കും കുഞ്ഞിനുമൊപ്പം ആയിരിക്കും. അതുകൊണ്ട് ഏതാനും ആഴ്ച താന്‍ അവധിയിലായിരിക്കുമെന്ന് പരാഗ് തന്റെ സഹപ്രവര്‍ത്തകരെ അറിയിച്ചു. പരാഗിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിയ്ക്കുന്നത്. പരാഗിന്റെ നടപടി ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതാണ് എന്നാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ അഭിപ്രായപ്പെട്ടത്. പരാഗ് പറ്റേണിറ്റി അവധിയെടുക്കുന്നതെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി അനുഷ്ക പങ്കുവെച്ചു ഒരു സാധാരണസംഭവമായി ഇത് മാറിത്തുടങ്ങിയിരിക്കുന്നുവെന്നും അനുഷ്ക കുറിച്ചു.
Read Also : അന്ന് പ്രത്യക്ഷപ്പെട്ടത് വമ്പൻ മിന്നൽ; ചരിത്രം കുറിച്ച രണ്ട് മിന്നല്‍പിണറുകള്‍….
ഇതിനുമുമ്പ് ക്രിക്കറ്റ് താരമായ വിരാട് കോലിയും സിനിമാതാരം സെയ്ഫ് അലി ഖാനുമെല്ലാം ആഴ്ചകളോളം പറ്റേണിറ്റി ലീവ് എടുത്തിരുന്നു. അന്ന് അത് വലിയ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു. എങ്കിലും മാറ്റത്തിന്റെ വഴിയിലാണ് നമ്മൾ എന്നുള്ളത് ഏറെ അഭിനന്ദാനർഹമായ കാര്യം തന്നെയാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ വന്‍കിട ടെക് കമ്പനികളൊക്കെ തങ്ങളുടെ സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കും പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്.
Story Highlights: twitter ceo parag agrawal to take paternity leave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here