Advertisement

പാട്ടോർമകളും പേറി ഒരു അറുപതുകാരൻ; കേരളം മുഴുവൻ സഞ്ചരിച്ച് ഗ്രാമഫോണുകൾ വിറ്റ് ഹബീബ്…

February 18, 2022
Google News 2 minutes Read

വ്യത്യസ്‌തരായ മനുഷ്യരാണ് നമുക്ക് ചുറ്റും. അതിൽ ചിലർ നമ്മെ അത്ഭുതപ്പെടുത്തും. ചിലർ നമുക്ക് പ്രചോദനമാകും. മറ്റു ചിലരാകട്ടെ, അവരെ കുറിച്ച് കേൾക്കുന്നതുപോലും നമുക്ക് സന്തോഷം നൽകും. അങ്ങനെ ഒരാളെ പരിചയപ്പെടാം… പാട്ടുപെട്ടിക്കൊപ്പമുള്ള ഒരു യാത്രികനെ.. ആളൊരു കച്ചവടക്കാരനാണ്. വെറും കച്ചവടക്കാരനല്ല, സഞ്ചാരിയായ കച്ചവടക്കാരൻ… കാസർഗോഡ് മുതൽ കന്യാകുമാരി വരെ തന്റെ ബൈക്കിൽ സഞ്ചരിച്ച് ഗ്രാമഫോണുകൾ വിൽക്കുകയാണ് ഇദ്ദേഹം. പാട്ടുപെട്ടിയ്ക്കൊപ്പമുള്ള അദേഹത്തിന്റെ യാത്ര ആളുകൾക്ക് കൗതുകമാണ്.

കോട്ടയം സംക്രാന്തി സ്വദേശിയാണ് ഹബീബ്. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ഒരു തലമുറയുടെ മുഴുവൻ പാട്ടോർമകളും പേറി കേരളം ചുറ്റുകയാണ് അദ്ദേഹം. ഈ അറുപത് വയസുകാരന്റെ യാത്ര ആളുകളെ അത്ഭുതപ്പെടുത്തുകയാണ്. ഗ്രാമഫോൺ എന്ന കോളാമ്പി സംഗീതത്തിന്റെ പ്രൗഡിയിലാണ് ഹബീബിന്റെ സഞ്ചാരം. എങ്ങനെയാണ് അദ്ദേഹം ബൈക്കിൽ കച്ചവടം നടത്തുന്നത് എന്നല്ലേ നോക്കാം…

കേരളത്തിന്റെ ഓരോ തെരുവും ഹബീബിന് കച്ചവട കേന്ദ്രങ്ങളാണ്. അതുകൊണ്ട് തന്നെ കേരളം മുഴുവൻ ബൈക്കിൽ സഞ്ചരിച്ചാണ് അദ്ദേഹത്തിന്റെ കച്ചവടവും. സ്ഥലമോ ആളുകളോ അദ്ദേഹത്തിന് വിഷയമല്ല. ഈ യാത്ര തുടങ്ങിയിട്ട് ഇരുപത് വർഷത്തിലേറെയായി. ആരോഗ്യമുള്ള കാലത്തോളം ഇങ്ങനെ സഞ്ചരിക്കാനാണ് അറുപത് കഴിഞ്ഞ ഹബീബിന്റെ ആഗ്രഹം.

Read Also : മലയാളി പൊളിയല്ലേ…യുഎഇയിൽ പെട്രോൾ ടാങ്കർ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി വനിതയായി ഡെലീഷ്യ

ഇപ്പോൾ ഞാൻ തിരുവനന്തപുരത്താണ് നിൽക്കുന്നത്. ഇനി ഇവിടെ നിൽക്കണമെങ്കിൽ വിൽക്കാൻ സാധനം വേണം. ഒരു വരവിൽ പത്തെണ്ണം ആയിട്ടാണ് വരുന്നത്. രണ്ട് ദിവസം നിൽക്കും കച്ചവടം കഴിഞ്ഞ് തിരിച്ച് പോകും. ഭൂമി കറങ്ങുന്ന പോലെ കറങ്ങുകയാണ്. കറങ്ങി കറങ്ങി എവിടെയെങ്കിലും നിൽക്കുമെന്നും ഹബീബ് 24 ന്യൂസിനോട് പറഞ്ഞു. കടയിൽ കച്ചവടം നടത്തണമെങ്കിൽ ലക്ഷ കണക്കിന് രൂപ വേണം കൂടാതെ വാടകയും കൊടുക്കണം. പിന്നെ ഇപ്പോഴത്തെ വിലയ്ക്ക് കട നടത്തി വിറ്റാൽ കച്ചവടം മുതലാകില്ല. വില കൂട്ടിയാലാണെങ്കിൽ ആളുകൾ വാങ്ങുന്നതും കുറയും. അങ്ങനെയായാൽ മാസത്തിൽ ഒരെണ്ണം വിൽക്കാനെ സാധിക്കുകയുള്ളു. ഇപ്പോൾ ഞാൻ മാസത്തിൽ പത്തെണ്ണം വിൽക്കുന്നുണ്ട്.

Story Highlights: Story of Habib who sells gramophones all over Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here