Advertisement

40 കോടി ക്രിപ്‌റ്റോ തട്ടിപ്പ്; നാഗ്പൂരിൽ 4 പേർ അറസ്റ്റിൽ

February 19, 2022
1 minute Read

40 കോടി രൂപയുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ 4 പേരെ പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്തതായി നാഗ്പൂർ പൊലീസ്. നിഷിദ് വാസ്‌നിക്, ഭാര്യ പ്രഗതി, ഗജാനൻ മുൻഗുനെ, സന്ദേശ് ലഞ്ചേവാർ എന്നിവരാണ് പിടിയിലായത്.

ഇവർ ഒരു വർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്നും ഒരു പിസ്റ്റൾ, ഏഴ് ലൈവ് കാട്രിഡ്ജുകൾ, ഒരു കോടി രൂപ വിലമതിക്കുന്ന നാല് ആഡംബര കാറുകൾ, 18,91,210 രൂപ, എട്ട് സെൽഫോണുകൾ, ഒരു ലാപ്‌ടോപ്പ് എന്നിവ പിടിച്ചെടുത്തു.

നിഷിദ്, സന്ദേശ്, ഗജാനൻ എന്നിവർ ഒരാളെ വെടിവെച്ചുകൊന്ന കേസിലും പ്രതികളാണ്. പൂനെയിലെ ലോണാവാലയ്ക്ക് സമീപമുള്ള പാംഗോളിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.

Story Highlights: 40-crore-crypto-fraud-4-arrested-in-nagpur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top